Connect with us
ad

Metro Journal Online – മെട്രോ ജേർണൽ

സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു; സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി

UAE

സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു; സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി

ദുബൈ: സുന്നീ ഐക്ക്യത്തെ സ്വാഗതം ചെയ്യുന്നതായി കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി. ദുബൈയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐക്ക്യത്തിനായി മൂന്നാമത് കക്ഷി മുന്നോട്ട് വന്നാൽ സ്വാഗതം ചെയ്യുന്നതായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നേരത്തെ വ്യക്തമാക്കിയതാണ്. സുന്നി ഐക്ക്യത്തെ എന്നും സ്വാഗതം ചെയ്ത ചരിത്രമാണ് ഞങ്ങൾക്കുള്ളത്. മലപ്പുറം തിരഞ്ഞെടുപ്പിൽ ഞങ്ങൾ രാഷ്ട്രീയ പാർട്ടി അല്ലാത്തതിനാൽ നിലപാട് വ്യക്തമാക്കേണ്ട ആവശ്യമില്ലെന്നും തങ്ങൾ ദുബൈയിൽ പറഞ്ഞു.

മഅ്ദിൻ വെർച്വൽ യൂണിവേഴ്സിറ്റി ആരംഭിക്കുമെന്ന് തങ്ങൾ

മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് ഓൺലൈൻ വഴിയുള്ള പഠനത്തിന് വിപുലമായ സംവിധാനങ്ങളൊരുക്കുമെന്നും മഅ്ദിൻ ചെയർമാൻ കൂടിയായ തങ്ങൾ അറിയിച്ചു.
പ്രൈമറി തലം തൊട്ട് ബിരുദാനന്തര തലം വരെയുള്ള വിവിധ കോഴ്സുകളിൽ ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ആളുകൾക്ക് പ്രവേശനം നേടാനും സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കാനുമുള്ള അവസരം ഇതിലൂടെ കൈവരും. ആദ്യഘട്ടത്തിൽ കേരളത്തിൽ നിന്നുള്ള ആളുകൾക്ക് പ്രാമുഖ്യം നൽകിക്കൊണ്ടുള്ള കോഴ്സുകളാണ് ഉണ്ടാവുക. വിശുദ്ധ ഖുർആൻ അടക്കം ഇസ്ലാമിക് എജ്യുക്കേഷനൽ ബോർഡ് ഓഫ് ഇന്ത്യയുടേതുൾപ്പെടെ ലോകതലത്തിൽ അംഗീകാരം നേടിയ വിവിധ പഠനരീതികൾ അനുസരിച്ച് വീടുകളിലിരുന്ന് പഠിക്കാവുന്ന സൗകര്യങ്ങൾ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പ്രവാസികൾക്കിടയിൽ നിന്നാണ് ഈ ആവശ്യം പ്രധാനമായും ഉയരാറുള്ളത്. മഅ്ദിൻ ഓൺലൈൻ പഠന സംവിധാനം ആരംഭിക്കാനുള്ള പ്രധാന പ്രചോദനമിതാണ്. മഅ്ദിൻ അക്കാദമിയുടെ വിദേശ ഭാഷാ പഠന കേന്ദ്രത്തിന്റെ സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ജർമൻ, ഫ്രഞ്ച് ഭാഷകളിലുള്ള കോഴ്സുകളും ഓൺലൈൻ വഴി ലഭ്യമാക്കും. ലാറ്റിൻ അമേരിക്കയുൾപ്പെടെയുള്ള നാടുകളിലുള്ളവർക്ക് ഇസ്ലാമിന്റെ അടിസ്ഥാന പാഠങ്ങൾ ഓൺലൈൻ വഴി നൽകുന്ന സംവിധാനം ഇപ്പോൾത്തന്നെ മഅ്ദിൻ സ്പാനിഷ് അക്കാദമിക്കു കീഴിൽ നടപ്പിലാക്കി വരുന്നുണ്ട്. റെഗുലർ രീതിയിൽ വിദ്യാഭ്യാസം നടത്താനാവാത്തവർക്കും സ്ത്രീകൾക്കും ഏറെ ഉപകാരപ്രദമാകുന്നതാണ് ഓൺലൈൻ സംവിധാനം. ലോകത്തിന്റെ മുൻനിര യൂണിവേഴ്സിറ്റികളായ ഹാഡ്വാഡ,് മസാച്ചുസറ്റ്സ്, ഓക്സ്‌ഫോർഡ്, കേംബ്രിഡ്ജ് പോലുള്ള സർവ്വകലാശാലകൾ തങ്ങളുടെ കോഴുസുകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ട്.
മഅ്ദിൻ ഓൺലൈൻ യൂണിവേഴ്സിറ്റിക്കായുള്ള പ്രവർത്തനങ്ങൾ സ്വലാത്ത് നഗർ കാമ്പസിൽ ആരംഭിച്ചു കഴിഞ്ഞു. പ്രത്യേക ടെക്നിക്കൽ ഗ്രൂപ്പിനെയും കോഴ്സുകൾ സംവിധാനിക്കുന്നതിന് അക്കാദമിക് വിഭാഗത്തെയും നിയമിച്ചിട്ടുണ്ട്. 2018ൽ അവസാനിക്കുന്ന തരത്തിൽ ഇരുപതിന കർമപദ്ധതികളോടെ ബൃഹത്തായ രീതിയിലാണ് മഅ്ദിൻ അക്കാദമിയുടെ ഇരുപതാം വാർഷികമായ വൈസനിയം നടപ്പിലാക്കുന്നതെന്നും സയ്യിദ് ഇബ്റാഹിം ഖലീലുൽ ബുഖാരി പറഞ്ഞു.
ഐ സി എഫ് യു എ ഇ നാഷനൽ ജനറൽ സെക്രട്ടറി ശരീഫ് കാരശ്ശേരി, ദുബൈ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂർ, മർകസ് നാഷനൽ പ്രസിഡന്റ് എ.കെ. അബൂബക്കർ മൗലവി കട്ടിപ്പാറ, മഅ്ദിൻ ഇന്റർനാഷനൽ റിലേഷൻഷിപ്പ് ഓഫീസർ സഈദ് ഊരകം, മഅ്ദിൻ ദുബൈ കമ്മിറ്റി സെക്രട്ടറി മജീദ് മദനി മേൽമുറി എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading
Advertisement
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in UAE

Advertisement

Title

Advertisement
To Top