അബുദാബിയില്‍ പ്രവാസി വനിതകള്‍ പ്രതീകാത്മക മതില്‍ തീര്‍ത്തു

  • 55
    Shares

അബുദാബി: ഇന്നലെകളുടെ ഇരുണ്ടകാലത്തേക്കുള്ള പിൻമടക്കമല്ല, കൂടുതൽ പ്രകാശിതമായ നാളെയിലേക്കുള്ള ചുവടുവെപ്പിലാണ് കേരളത്തിന്റെ സ്ത്രീത്വമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വനിതകൾ കേരളത്തിൽ പടുത്തുയർത്തിയ ചരിത്രമതിലിനു ഐക്യദാർഢ്യം രേഖപ്പെടുത്തിക്കൊണ്ട് അബുദാബിയിലെ പ്രവാസി വനിതകൾ പ്രതീകാത്മക മതിൽ തീർത്തു.

അബുദാബി കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ സംഘടിപ്പിച്ച പ്രതീകാത്മക മതിലിൽ നൂറുകണക്കിന് വനിതകൾ അണിചേർന്നു. വിവിധ സംഘടനാ പ്രതിനിധികൾ, വീട്ടമ്മമാർ, ഉദ്യോഗസ്ഥർ, ഡോക്ടർമാർ, നേഴ്സുമാർ, വീട്ടുജോലിക്കാർ, വിദ്യാർത്ഥിനികൾ തുടങ്ങി അബുദാബിയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ മതിലിന്റെ ഭാഗമായി.

അബുദാബി ശക്തി തിയറ്റേഴ്സ് വനിതാ കൺവീനർ ഷമീന ഒമർ സത്യവാചകം ചൊല്ലിക്കൊടുത്തു. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും, സ്ത്രീ സമത്വത്തിനായി നിലകൊള്ളുമെന്നും, കേരളത്തെ ഭ്രാന്താലയമാക്കാനുള്ള പരിശ്രമങ്ങളെ പ്രതിരോധിക്കുമെന്നും, മതനിരപേക്ഷത സംരക്ഷിക്കാൻ പോരാടുമെന്നും വനിതകൾ പ്രതിജ്ഞയെടുത്തു. എൺപത്തിരണ്ട് വയസ്സ് പ്രായമുള്ള ഏറ്റവും മുതിർന്ന സ്ത്രീയായ കാഞ്ഞങ്ങാട്ടെ കമ്മാടുത്തു അമ്മയിൽ നിന്ന് തുടങ്ങിയ മതിലിന്റെ അവസാന അറ്റത്തെ കണ്ണി കേരള സോഷ്യൽ സെന്റർ വനിതാവിഭാഗം കൺവീനർ ഗീതാജയചന്ദ്രനായിരുന്നു.

വനിതാ മതിലിനു സാക്ഷിയായി നൂറുകണക്കിനു പുരുഷൻമാരും സെന്ററിന്റെ ബാൽക്കണിയിലും വരാന്തകളിലുമായി നിരന്നു നിന്നു. തുടർന്ന് നടന്ന സാംസ്‌കാരിക സമ്മേളനം അതിജീവനത്തിന്റേയും സമരോത്സുകതയുടേയും പ്രതീകമായിരുന്ന സൈമൺ ബ്രിട്ടൊയുടെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.

കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കൺവീനർ ഗീത ജയചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു കൊണ്ട് അനിതാ റഫീഖ് (അബുദാബി ശക്തി തിയറ്റേഴ്സ്), റസിയ ഇഫ്തിഖാർ (അൽ ഐൻ മലയാളി സമാജം), രാഖി രഞ്ജിത്ത് (യുവകലാസാഹിതി), സ്മിത ധനേഷ് (ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്), ബിന്ദു ഷോബി, ഷമീന ഒമർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ജോ. കൺവീനർമാരായ ഷൈനി ബാലചന്ദ്രൻ സ്വാഗതവും ജോ. കൺവീനർ ഷൽമ സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് വനിതകൾ അവതരിപ്പിച്ച സംഘഗാനവും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *