ദാമ്പത്യ-ലൈംഗിക-മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ക്ലിനിക്കൽ ഹിപ്നോസിസ് & കൗൺസലിംഗ്

  • 112
    Shares

ദാമ്പത്യ-ലൈംഗിക- മാനസീക സംഘർഷങ്ങൾ, മനോദൗർബല്യങ്ങൾ, ഉത്കണ്ഠ, ഭയം, അപകർഷത, ദേഷ്യം, പഠനപ്രശ്‌നങ്ങൾ, വിഷാദം, ശാരീരികരോഗങ്ങളുടെ മാനസിക പ്രത്യാഘാതങ്ങൾ, മനോലക്ഷണങ്ങളോടുകൂടിയ ശാരീരിക അസുഖങ്ങൾ എന്നിവയ്ക്ക് മരുന്നില്ലാത്ത ക്ലിനിക്കൽ ഹിപ്നോസിസിലൂടെ പരിഹാരം കണ്ടെത്തുകയാണ് ശ്രീവിനായകാ കൗൺസലിംഗ് സെന്ററിലെ ഡോ.വി.എച്ച്.രൺജിത്. ഏകാഗ്രതയ്ക്കും ആകർഷകവ്യക്തിത്വത്തിനും ഓട്ടോ ഹിപ്നോ സജക്ഷൻ പരിശീലിപ്പിക്കുന്നു. മുൻകൂട്ടി സമയം നിശ്ചയിച്ചുവരിക. ഡോ.വി.എച്ച്.രൺജിത് Ph D, D Sc. ശ്രീവിനായകാ കൗൺസലിംഗ് സെന്റർ, പരവൂർ, കൊല്ലം. ഫോൺ: 9747443755.

അബോധമനസ്സിലെ കുഴപ്പങ്ങൾ കൊണ്ടുണ്ടാകുന്ന രോഗങ്ങൾക്കാണ് ക്ലിനിക്കൽ ഹിപ്നോസിസ് ഏറെ ഫലപ്രദമാകുന്നത്. മാനസിക രോഗങ്ങൾ എന്നതിലുപരി മാനസിക പ്രശ്നങ്ങൾക്ക് വളരെ ഫലപ്രദമാണ് ഈ ചികിത്സ. ഈ ചികിത്സയ്ക്ക് രണ്ടു മണിക്കൂറോളം സമയം ആവശ്യമായി വരുന്നു. ക്ലൈന്റിന്റെ പ്രശ്നങ്ങൾ ശരിയായി മനസ്സിലാക്കുന്നതിനും പ്രശ്‌ന പരിഹാരത്തിനുമായാണ് ക്ലിനിക്കൽ ഹിപ്‌നോതെറപ്പി ഉപയോഗപ്പെടുത്തുന്നത്. സൈക്യാട്രിക് ചികിത്സ ആവശ്യമെങ്കിൽ ക്ലൈന്റിനെ അത് മനസ്സിലാക്കി ആ വഴിക്ക് വിടുകയാണ് ചെയ്യുന്നത്.

എന്താണ് മനസ്സ് എവിടെയാണ് മനസ്സ്

മനസ്സ് എന്നത് ഒരു സങ്കൽപമാണ്. കാരണം ഇല്ലാത്ത ഒന്നിനെ കണ്ടെത്തുകയെന്നത് അസാദ്ധ്യമാണ്. ഹൃദയം, കരൾ, തലച്ചോറ് മുതലായവ അവയവങ്ങൾ കണക്കെ മനസ്സിനെ എടുത്തു കാട്ടുവാനോ വരച്ചു കാട്ടുവാനോ സാദ്ധ്യമല്ല. എന്നാൽ മനസ്സിന്റെ പ്രവർത്തനം അനുഭവപ്പെടുന്നുമുണ്ട്. മനസ്സിന്റെ സ്ഥാനം എവിടെയാണെന്ന് പറയാൻ അസാധ്യമാണ്. കാരണം പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ നമുക്ക് നെഞ്ചിൽ ഭാരം അനുഭവപ്പെടുന്നു. അപ്പോൾ നെഞ്ചിലാണോ മനസ്സിന്റെ സ്ഥാനം. അല്ല. എന്തെന്നാൽ ആശയങ്ങൾ ഉടലെടുക്കുന്നത് തലച്ചോറിൽ നിന്നാണ്. അപ്പോൾ തലച്ചോറിലാണൊ മനസ്സിന്റെ സ്ഥാനം. അല്ല. ഇങ്ങനെ നോക്കുമ്പോൾ മനസ്സ് എന്നത് ഒരു സങ്കൽപം മാത്രമാകുന്നു. നാഡികളുടെ ഒരു സമാഹാരമാണ് തലച്ചോറ്. എന്നാൽ വികാരം (Emotion), ശ്രദ്ധ (Attention), ഓർമ്മ (Memory), ബുദ്ധി (Inteligence) ഇവയെല്ലാം മനസ്സിന്റെ പ്രവർത്തനങ്ങളാണ്. നാഡീഞരമ്പുകളുടെ സമൂർത്തതയാണ് മനസ്സ് എന്ന് ചിലർ പറയുമ്പോൾ ചിന്തകളുടെ കൂട്ടമാണ് മനസ്സ് എന്ന് മറ്റു ചില സൈക്കോളജിസ്റ്റുകൾ കരുതുന്നു.

മനഃശാസ്ത്രമെന്നാൽ എന്താണ് ?

ആത്മാവിനെക്കുറിച്ചുള്ള ശാസ്ത്രം എന്നാണ് ആദ്യകാലത്ത് മനഃശാസ്ത്രത്തെ നിർവചിച്ചിരുന്നത്. സൈക്കോളജി എന്ന വാക്ക് Psyche – സൈക്കി – (ആത്മാവ്) logos – ലോഗോസ് (പഠനം, ശാസ്ത്രം) എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നുണ്ടായതാണ്. വളരെ പണ്ടുകാലങ്ങളിൽ ഇതിനെ ആത്മാവിനെക്കുറിച്ചുള്ള പഠനം എന്നാണ് അറിയപ്പെട്ടിരുന്നത്. മനസ്സിനെക്കുറിച്ചുള്ള പഠനം എന്ന് പിന്നീട് മനഃശാസ്ത്രത്തെ നിർവ്വചിക്കുകയുണ്ടായി. മനഃശാസ്ത്രം എന്ന ശാസ്ത്രശാഖയുടെ ഉദ്ഭവം തത്വശാസ്ത്രത്തിൽ (ഫിലോസഫി) നിന്നാണ്. അതായത് ആധുനിക ശാസ്ത്രങ്ങളുടെ ജനയിതാവ് തത്വശാസ്ത്രമാണ്.
മനസിനെക്കുറിച്ചും മാനസിക പ്രവർത്തനങ്ങളെക്കുറിച്ചും ഉള്ള പഠനമാണ് മനഃശാസ്ത്രം എന്നുള്ള സങ്കല്പം പോലും ഇന്നു മാറ്റപ്പെട്ടിരിക്കുന്നത്. ആധുനിക സങ്കല്പമനുസരിച്ച് മനഃശാസ്ത്രം എന്നാൽ വ്യവാഹരത്തേയും വ്യവഹാര രൂപവൽക്കരണത്തേയും പറ്റിയുള്ള പഠനം എന്നായിരിക്കുന്നു.

തലച്ചോറിന്റെ ഒരു ഇലക്ട്രിക് പ്രവർത്തനമാണ് മനസ്സെന്നും പറയാം. കാണുന്നതും കേൾക്കുന്നതുമെല്ലാം അതിൽ പതിയും. പോസിറ്റീവായ കാര്യങ്ങൾ വ്യക്തിക്ക് ഗുണകരമായി ഭവിക്കും. നെഗറ്റീവായവ വിനാശം വിതയ്ക്കുകയും ചെയ്യും. ഉത്കണ്ഠ, സമ്മർദം, പാരമ്പര്യം, അങ്ങനെ പലതുമാണ് മനോരോഗത്തിലേക്ക് നയിക്കുന്നത്. മരുന്നും മനഃശാസ്ത്ര സങ്കേതങ്ങളും സമന്വയിപ്പിച്ച് സുഖപ്പെടുത്താവുന്നവയാണ് അധികവും. എന്നാൽ ഒരു പ്രത്യേക കാര്യം മാത്രം മറക്കാനോ ഓർക്കാനോ മരുന്നുകൊണ്ടാകില്ല. ഇവിടെ ഹിപ്‌നോതെറപ്പി ഫലപ്രദമാണ്.

മനസിന്റെ ആരോഗ്യം ശരീരത്തിന്റെയും

ചിന്തകളാണ് മനസിനാധാരം. ജീവനുള്ള ശരീരത്തിൽ മാത്രമേ മനസിനു പ്രവർത്തിക്കാനാകൂ. മൃതശരീരത്തിൽ പ്രേതബാധപോലുള്ള മനസിന്റെ നാടകംകളി നടക്കുകയില്ല.
മനസിന്റേയും ശരീരത്തിന്റെയും പ്രസന്നതയാണ് ആരോഗ്യം. എന്നാൽ മനുഷ്യൻ ശരീരത്തിന് കൊടുക്കുന്നത്ര പരിചരണം മനസിനു കൊടുക്കാറുമില്ല. അതിന്റെ പരിണിതഫലമാണ് മനോരോഗങ്ങളും മനോജന്യ ശാരീരികരോഗങ്ങളും.

മനഃശാസ്ത്രപഠനത്തിന്റെ പ്രാധാന്യം

മനഃശാസ്ത്രപഠനം പ്രായോഗികജീവിതത്തിൽ വളരെയേറെ പ്രയോജനപ്പെടുന്നു. വിദ്യാഭ്യാസം, തൊഴിൽ, വ്യാപാരം, വിനോദം തുടങ്ങി ജീവിതത്തിലെ എല്ലാ തുറകളിലും വിജയിക്കുന്നതിന് മനഃശാസ്ത്ര അറിവ് ഉപകാരപ്പെടുന്നു. ഇന്ന് കുറ്റവും കുറ്റവാളിയും മനഃശാസ്ത്രപരമായി വിലയിരുത്തപ്പെടുന്നു. സാമൂഹിക-ലൈംഗിക-മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഉത്തമ പൗരന്മാരെ സൃഷ്ടിക്കുന്നതിനും മനഃശാസ്ത്ര പഠനം ഉപകരിക്കപ്പെടുന്നു. വിവരങ്ങൾക്ക്: ഡോ.വി.എച്ച്.രൺജിത് Ph D, D Sc. ശ്രീവിനായകാ കൗൺസലിംഗ് സെന്റർ, പരവൂർ, കൊല്ലം. ഫോൺ: 9747443755.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *