മഹാത്മാ ഗാന്ധിയെ വധിച്ചതിന് പ്രതികാരം; ഗോഡ്സെയെ കെ എസ് യു പ്രവർത്തകർ തൂക്കിലേറ്റി
ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ഗാന്ധി വധം പുനരാവിഷ്കരിച്ച ഹിന്ദു തീവ്രവാദികളായ ഹിന്ദു മഹാസഭയ്ക്ക് മറുപടിയുമായി കെ എസ് യു പ്രവർത്തകർ. തൃശ്ശൂരിൽ ഗാന്ധി ഘാതകനായ ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റിയാണ് കെ എസ് യു പ്രതിഷേധിച്ചത്.
തൃശ്ശൂർ കലക്ടറേറ്റിന് മുന്നിലായിരുന്നു കെ എസ് യുവിന്റെ പ്രതിഷേധ പരിപാടി. ഗോഡ്സെയെ പൂജിക്കുന്നവർക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെ എസ് യു നേതാക്കൾ പറഞ്ഞു