വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

  • 5.1K
    Shares

വന്ധ്യതാ ചികിത്സകൾ ചെലവേറിയതും കച്ചവടത്തിന്റെ പാതയിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്. എന്നാൽ വന്ധ്യതാ ചികിത്സാ രംഗത്ത് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിക്കുകയാണ് പാരമ്പര്യ നാട്ടുവൈദ്യനായ വൈദ്യരത്‌നം നിഷികാന്ത് പാടൂർ.

Ph: 04922-237255, 9447 277 070

കേരളത്തിൽ നിരവധി നാട്ടുവൈദ്യ ചികിത്സാലയങ്ങൾ ഉണ്ടെങ്കിലും നാട്ടുവൈദ്യത്തിന്റെ പ്രസക്തി ഇന്ത്യക്ക് അകത്തും പുറത്തും ചർച്ചാ വിഷയമാക്കാൻ കഴിഞ്ഞ പാരമ്പര്യ ചികിത്സകനാണ് വൈദ്യരത്‌നം നിഷികാന്ത് പാടൂർ.
തലമുറകളായി തുടർന്നു വരുന്ന വന്ധ്യതാ ചികിത്സയുടെ ഒമ്പതാം തലമുറയെ അലങ്കരിക്കുന്ന വൈദ്യരത്‌നം നിഷികാന്ത് പാടൂരിന്റെ ചികിത്സക്കു മുന്നിൽ ആധുനിക വൈദ്യശാസ്ത്രം തലകുനിക്കേണ്ടിവന്നത് പത്തോ നൂറോ തവണയല്ലെന്ന് ഇദ്ദേഹത്തിന്റെ ചികിത്സാ വിജയത്തിന്റെ ആയിരത്തോളം തെളിവുകൾ ചൂണ്ടിക്കാട്ടുന്നു.
IVF, ICSI എന്നീ ലക്ഷങ്ങൾ ചെലവു വരുന്ന അലോപ്പതി ചികിത്സകൾ പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട നൂറുകണക്കിന് വന്ധ്യതാ രോഗികളെ സന്തോഷ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റാൻ ഈ യുവ വൈദ്യന് കഴിഞ്ഞിട്ടുണ്ട്. ഈ ചികിത്സക്കു മുന്നിൽ ആധുനിക വൈദ്യശാസ്ത്രം പകച്ചുപോയ സന്ദർഭങ്ങളുമുണ്ടെന്ന് വ്യക്തമായ തെളിവുകളിലൂടെ ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇരുപതും ഇരുപത്തി രണ്ടും വർഷത്തെ വന്ധ്യതപോലും നാട്ടുചികിത്സാരീതിയിലൂടെ സുഖപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട് എന്നതും മറ്റ് വൈദ്യശാസ്ത്രങ്ങൾപോലും അതിശയത്തോടെ നോക്കിക്കാണുന്നു.

അലോപ്പതിയിൽ ലക്ഷങ്ങൾ ചെലവു ചെയ്തിട്ടും സന്താനഭാഗ്യം ലഭിക്കാത്ത രോഗികൾ എത്തി കേവലം 6,000 രൂപ മാത്രം ചെലവുവരുന്ന ഈ ചികിത്സയിൽ സന്താന ഭാഗ്യം ലഭിക്കുന്നത് സാധാരണ സംഭവം മാത്രം. (സ്ത്രീക്കും പുരുഷനും കൂടി നാല് മാസത്തെ ചികിത്സക്ക് 6,000 രൂപമാത്രമാണ് ചെലവ്). നാല് മാസത്തിനു ശേഷവും തുടർ ചികിത്സ ആവശ്യമാണെങ്കിൽ സ്ത്രീക്കും പുരുഷനും കൂടി മാസം 1,000 രൂപ മാത്രമാണ് ഇവിടെ ആകെ ചിലവ് വരുന്നത്. ഇത്രയും ചെലവ് കുറഞ്ഞ വിജയ സാധ്യതയുള്ള വന്ധ്യതാ ചികിത്സ കേരളത്തിൽ മറ്റൊരിടത്തും കിട്ടില്ലെന്നും നിഷികാന്ത് പാടൂർ അവകാശപ്പെടുന്നു. വന്ധ്യതാ ചികിത്സാരംഗം കച്ചവടത്തിന്റേയും ചൂഷണത്തിന്റെയും പാതയിലൂടെ സഞ്ചരിക്കുമ്പോൾ വേറിട്ട പാതയിലൂടെ സഞ്ചരിക്കുകയാണ് വൈദ്യരത്‌നം നിഷികാന്ത് പൂടൂർ.
തനിക്കെതിരെ ശത്രുതാ മനോഭാവം പുലർത്തുന്ന സ്ഥാപനങ്ങൾ ഉണ്ടെങ്കിലും സന്താനഭാഗ്യം ലഭിച്ച ആയിരക്കണക്കിന് കുടുംബങ്ങളുടെ പിൻബലം ധൈര്യം തരുന്നുണ്ടെന്നും നിഷികാന്ത് പാടൂർ പറയുന്നു. 55 വർഷത്തിനിടയിൽ ചികിത്സാ പരിചയമുള്ള അമ്മ ചന്ദ്രികയും നിഷികാന്തിനെ ചികിത്സയിൽ സഹായിക്കുന്നു. കൂടാതെ ആയുർവേദ ഡോക്ടറായ ഭാര്യ ബീനയുടെ മുഴുവൻ സമയ സേവനവും ഇവിടെ ലഭ്യമാണ്.

കേരളത്തിലെ പ്രശസ്തമായ പതിനഞ്ചോളം പുരസ്‌കാരങ്ങൾ നേടിയ വൈദ്യരത്‌നം നിഷികാന്ത് പാടൂർ പറയുന്നത്- പുരസ്‌കാരങ്ങൾ പ്രോത്സാഹനമാണെന്നും ഓരോ ചികിത്സാ വിജയങ്ങളുമാണ് തന്റെ വലിയ പുരസ്‌കാരങ്ങളെന്നും അതാണ് തന്റെ പാരമ്പര്യത്തെ നില നിർത്തുന്നതെന്നും അതാണ് തന്റെ മുന്നോട്ടുള്ള കുതിപ്പിന്‌ ഇന്ധനമാകുന്നതെന്നും നിഷികാന്ത് പാടൂർ അവകാശപ്പെടുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തും ചികിത്സാ സൗകര്യങ്ങൾ നൽകാമെന്ന വാഗ്ദാനവുമായി വരുന്ന ചികിത്സാ സ്ഥാപനങ്ങളോട് തന്റെ ചികിത്സ കച്ചവടവത്ക്കരിക്കാൻ താൽപര്യമില്ലെന്നും അത് തഴച്ചു വളർന്ന പാലക്കാടൻ മണ്ണിൽ നിലനിൽക്കട്ടെ എന്നും പറയുന്ന നിഷികാന്ത് പാടൂർ, പാടൂരിനപ്പുറത്ത് ഒരു സ്ഥാപനം ഉദ്ദേശിക്കുന്നില്ലെന്നും പറയുന്നു.
തന്റെ പേരിനോട് ചേർത്തുവെച്ച പാടൂരെന്ന ഗ്രാമത്തെ സ്‌നേഹിക്കുന്ന ഈ യുവ വൈദ്യൻ, തികഞ്ഞ നാട്ടിൻ പുറത്തുകാരനായി ജീവിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തികൂടിയാണ്. വീടിനോട് ചേർന്ന് കാടിന്റെ പ്രതീതിയുള്ള ഔഷധത്തോട്ടവും, നാടൻ പശുക്കളും അടങ്ങുന്ന തന്റെ നാട്ടിൻപുറ ചുറ്റുപാടിൽ ഒതുങ്ങി ജീവിക്കാൻ താൽപര്യം കാണിക്കുന്നു എന്നതും യാഥാർഥ്യം.
നൂറു കണക്കിന് വൈദ്യൻമാരും ആയുർവേദ ഡോക്ടർമാരും ആത്മാർത്ഥ സുഹൃത്തുക്കളായുള്ള ഇദ്ദേഹത്തിന് കേരളത്തിലെ പ്രശസ്തരായ ഗൈനക്കോളജിസ്റ്റുകളുടെയും പ്രോത്സാഹനം ലഭിക്കുന്നത് ഇദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ആത്മാർത്ഥത കൊണ്ടുമാത്രം.
സ്വന്തം ഔഷധ തോട്ടങ്ങളിൽ നിന്നും കാടുകളിൽ നിന്നും ശേഖരിക്കുന്ന ഔഷധ സസ്യങ്ങൾ ഉപയോഗിച്ചാണ് പാർശ്വഫലങ്ങൾ തീരെ ഇല്ലാത്ത ഈ മരുന്നുകൾ നിർമ്മിക്കുന്നത്. ഈ മരുന്നുകൾ മറ്റു കടകളിലോ സ്ഥാപനങ്ങളിലോ ലഭ്യവുമല്ല. തേടിയെത്തുന്ന രോഗികൾക്ക് മരുന്നുകളും നിർദേശങ്ങളും നേരിട്ട് നൽകുകയാണ് പതിവ്. ഉറപ്പുകളോ പ്രലോഭനങ്ങളോ നൽകാനും വൈദ്യ കുടുംബം തയ്യാറല്ല.

Posted by NTV on Wednesday, December 26, 2018

 

ഈ ചെലവു കുറഞ്ഞതും പാർശ്വഫലങ്ങൾ തീരെ ഇല്ലാത്തതുമായ നാട്ടു ചികിത്സ തേടി അയൽ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും രോഗികൾ എത്തുന്നതാണ് ഈ നാട്ടുചികിത്സയുടെ വിജയം. നിരവധി ഡോക്ടർമാർക്കും ഈ ചികിത്സയിലൂടെ സന്താന ഭാഗ്യം ലഭിച്ചിട്ടുണ്ടെന്ന് തെളിവുകൾ ചൂണ്ടിക്കാണിക്കുന്നു.
വൈദ്യരത്‌നം പുരസ്‌കാരമടക്കം കേരളത്തിലെ പ്രശസ്തമായ പതിനെട്ടോളം സംഘടനകളുടെ പുരസ്‌കാരങ്ങൾ ലഭിക്കുകയും പത്ര-ദൃശ്യ മാധ്യമങ്ങളിൽ വാർത്തയാവുകയും ചെയ്തിട്ടുള്ള നിഷികാന്തിന്റെ ഏറ്റവും വലിയ ശക്തി സമൂഹമാണ്. ആയിരക്കണക്കിന് കുടുംബങ്ങളിൽ സന്തോഷത്തിന്റെ വെളിച്ചം വീശാൻ കഴിഞ്ഞ ഈ ചികിത്സ ഒരു കൂട്ടായ്മയാണ്. നന്മയുടെ കൂട്ടായ്മ.

 

പൊന്നൻ പൂശാരി മെമ്മോറിയൽ
വന്ധ്യതാ ചികിത്സാലയം, പാടൂർ പി.ഒ.
ആലത്തൂർ താലൂക്ക്, പാലക്കാട് ജില്ല
9447 277 070

താഴെയുള്ള വാട്‌സാപ്പ് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്
ഡോക്ടറോട് വാട്‌സാപ്പിൽ നേരിട്ട് ചോദിക്കാം…

ponnanpooshari


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *