ഈ ഭക്ഷണങ്ങൾ പല്ലുകളെ നശിപ്പിക്കും

ആരോഗ്യമുള്ള പല്ലുകൾ നമ്മുടെ ആരോഗ്യത്തിൻറെ ലക്ഷണങ്ങളാണ്. പല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി നമ്മൾ പലതും ചെയ്യുന്നു. പല ഭക്ഷണങ്ങൾ നമ്മുടെ പല്ലുകളെ പലവിധത്തിൽ നശിപ്പിക്കുന്നു. അതുപോലെ ചായയും, കോഫിയും ദിവസവും ഉപയോഗിക്കുന്നവരാണ് മലയാളികൾ.

ചായയും,കോഫിയും പലവിധത്തിൽ നമ്മുടെ പല്ലുകളെ നശിപ്പിക്കുന്നുണ്ട്. കോഫിയിലെ ടാനിക് ആസിഡ്, കോഫിയിൽ അടങ്ങിയിരിക്കുന്ന കാഫീൻ കൂടാതെ ചില ചായപൊടിയും പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും. ഒപ്പം പല്ലുകളിലെ നിറം കെടുത്തുകയും ചെയ്യും.

അതുപോലെ ചില പഴങ്ങൾ നമ്മുടെ പല്ലുകൾക്ക് ദോഷമാണ്. ആസിഡ് അടങ്ങിയിട്ടുള്ള പഴങ്ങൾ പല്ലുകൾക്ക് ദോഷം ചെയ്യും. നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് പല്ലുകളിലെ ഇനാമലിനെ നശിപ്പിക്കുകയും പല്ലുകൾ കേട് വരാൻ വഴിയൊരുക്കുകയും ചെയ്യും. നാരങ്ങ സോഡയും പല്ലുകൾക്ക് ഗുണകരമല്ല. അതുപോലെ റെഡ്വൈൻ പല്ലുകൾക്ക് വളരെ ദോഷം ചെയ്യും.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *