സ്ത്രീകളിലെ മുലയൂട്ടലും ഉൽപ്പാദന ക്ഷമതയും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം

  • 12
    Shares

സ്ത്രീകളിലെ മുലയൂട്ടലും അവരുടെ ഉൽപ്പാദന ക്ഷമതയും തമ്മിൽ ബന്ധമുണ്ടെന്ന് സൂചന. അഞ്ച് മാസമോ അതിൽ കൂടുതലോ കാലം മുലയൂട്ടുന്ന സ്ത്രീകൾക്ക് കുടുതൽ കുട്ടികളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് പുതിയ പഠനം. ഒരു സ്ത്രീക്ക് ഉണ്ടാകുന്ന കുട്ടികളുടെ എണ്ണം അവർ ആദ്യത്തെ കുട്ടിയെ എത്ര കാലം മുലയൂട്ടുന്നു എന്നതിനെക്കൂടി ആശ്രയിച്ചിരിക്കുമെന്ന് പഠനം പറയുന്നു. ന്യൂയോർക്കിലെ കോർണൽ സർവകലാശാല, ഹണ്ടർ സർവകലാശാല എന്നിവിടങ്ങളിലെ ഗവേഷകർ സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് പുതിയ കണ്ടുപിടുത്തം.

1979 മുതൽ 2012 കാലഘട്ടം വരെയുള്ള 3700 ൽ പരം അമ്മമാരുടെ വിവരങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഗവേഷകർ പഠന റിപ്പോർട്ട് തയാറാക്കിയത്. അതേസമയം ഒരു ചെറിയ കാലയളവിൽ മാത്രം കുട്ടികളെ മുലയൂട്ടുന്നവർക്ക് തങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് കുട്ടികളുടെ എണ്ണം കൂടണമെന്നില്ലെന്നും റിപ്പോർട്ട് പറയുന്നുണ്ട്. ‘കൂടുതൽ കാലം മുലയൂട്ടുന്ന സ്ത്രീകൾക്കെല്ലാം അംഗസംഖ്യ കൂടുന്ന കുടുംബമുണ്ടെന്നല്ല ഈ പഠനത്തിന്റെ അർത്ഥം. അത് വ്യക്തിപരമായ താൽപ്പര്യം കൂടിയാണ്. എന്നാൽ അവരിലെ ഉൽപ്പാദന ക്ഷമത കൂടുതലായിരിക്കും. കുറഞ്ഞത് ഒരു വർഷമെങ്കിലും കുട്ടിയെ മുലയൂട്ടണമന്ന സന്ദേശം എല്ലാവർക്കും അറിയാമെങ്കിലും അത് ഒട്ടുമിക്ക സ്ത്രീകളും പാലിക്കുന്നില്ല എന്നതാണ് വസ്തുത,’ കോർണൽ സർവകലാശാല പ്രൊഫസർ വിദ മരാലനി വ്യക്തമാക്കുന്നു.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *