ആരും ഹെൽപ് ലൈൻ നമ്പറിൽ വിളിക്കരുത്, എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും; രക്ഷിക്കാൻ വരുന്നവരുടെ ജാതി മതം തിരക്കി കൈ പിടിക്കുക; മുന്നറിയിപ്പ് ട്രോളുമായി സന്ദീപാനന്ദ ഗിരി

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ചയോടെ കേരളത്തിലെത്തുമെന്ന മുന്നറിയിപ്പിൻരെ സാഹചര്യത്തിൽ ചില മുന്നറിയിപ്പുകളുമായി സ്വാമി സന്ദീപാനന്ദ ഗിരി. മലയാളികളുടെ അന്ധമായ ജാതി മത സമുദായ ചിന്തകളെ ട്രോളിക്കൊണ്ടുള്ള മുന്നറിയിപ്പുകൾ നിമിഷ നേരം കൊണ്ട് വൈറലായി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സന്ദീപാനന്ദ ഗിരിയുടെ മുന്നറിയിപ്പ് ട്രോൾ

ശ്രദ്ധിക്കുക. ‘ഫാനി’ ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് .
തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്
#എല്ലാപേരും മുന്നറിയിപ്പുകൾ പാലിക്കുക.
1- എല്ലാവരും അവരവരുടെ ജാതി, മത സർട്ടിഫികൾ കയ്യിൽ കരുതുക.
2- രക്ഷിക്കാൻ വരുന്നവരുടെ ജാതി, മതം തിരക്കി മാത്രം കൈ പിടിക്കുക.
3- മത ഗ്രന്ഥങ്ങൾ കയ്യിൽ കരുതുക.
4- മരിക്കുമെന്നുറപ്പുണ്ടെങ്കിലും ആചാര ലംഘനങ്ങൾ നടത്താതിരിക്കുക.
5- നമ്മെ നമ്മുടെ മതക്കാർ മാത്രം രക്ഷിച്ചാൽ മതിയെന്ന്,
കഴിയുമെങ്കിൽ ഒരു ബോർഡ് എഴുതി പ്രദർശിപ്പിക്കുക.
ആശയ കുഴപ്പം ഒഴിവാക്കാൻ ഇത് സഹായിക്കും.
6- മരിക്കേണ്ടി വന്നാലും ‘കുല’സ്ത്രീകൾ പുറത്തിറങ്ങാതിരിക്കുക.
നൈഷ്ഠികത ഉള്ളതാണ്.
7- ആരും ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കരുത്.
എല്ലാവരെയും അവരവരുടെ ദൈവം രക്ഷിക്കും.
Share maximum

ശ്രദ്ധിക്കുക. "ഫാനി" ചുഴലിക്കാറ്റും മഴയും കേരളത്തിലേക്ക് . തിങ്കളാഴ്ച്ച (29/04/2019 )മുതൽ യെല്ലൊ അലർട്ട്#എല്ലാപേരും …

Posted by Swami Sandeepananda Giri on Saturday, April 27, 2019Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *