പകരം വെക്കാനില്ലാത്ത സാമാജികനെന്ന് സ്പീക്കർ; കെ എം മാണിയെ അനുസ്മരിച്ച് നിയമസഭ

നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കമായി. അന്തരിച്ച കെ എം മാണിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് സഭ ഇന്ന് പിരിയും. സമാജികർ കെ എം മാണിയെ അനുസ്മരിക്കുകയാണ്. പകരം വെക്കാനില്ലാത്ത സമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു

സമാനതകളില്ലാത്ത നേതാവായിരുന്നു കെ എം മാണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സഭയിൽ ഹാജരാകുന്ന കാര്യത്തിൽ മാണി കാണിച്ചിരുന്ന കൃത്യത എല്ലാ സാമാജികരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു കെ എം മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണിയോടുള്ള ആദര സൂചകമായി കാരുണ്യ പദ്ധതി സർക്കാർ പുനരുജ്ജീവിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *