രാഹുലിന്റെ വയനാട് മത്സരത്തിൽ ഒരു തീരുമാനവുമായില്ല; മുല്ലപ്പള്ളി വാർത്താ സമ്മേളനം റദ്ദാക്കി

Loading...
  • 11
    Shares

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. അന്തിമ തീരുമാനമെടുക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നാണ് എഐസിസി വൃത്തങ്ങൾ വരെ സൂചിപ്പിക്കുന്നത്. കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം നാളത്തേക്ക് മാറ്റി. കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് 11 മണിക്ക് നടത്താനിരുന്ന വാർത്താ സമ്മേളനവും മാറ്റിവെച്ചു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടാൽ മതിയെന്നാണ് തീരുമാനം. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന നിലപാടാണ് മിക്ക നേതാക്കൾക്കെങ്കിലും കേരളത്തിൽ മത്സരിക്കുന്നതിൽ പലർക്കും അഭിപ്രായവ്യത്യാസമുണ്ട്. ബിജെപിയെ മുഖ്യ എതിർ കക്ഷിയായി കണ്ടുകൊണ്ട് ബിജെപി വിരുദ്ധരായ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിൽ രാഷ്ട്രീയപരമായി ശരിയല്ലെന്നാണ് ദേശീയ നേതാക്കൾ കാണുന്നത്.

വയനാട് മത്സരിക്കണമെന്ന് സംസ്ഥാന നേതാക്കൾ ആവശ്യമുന്നയിച്ചിരുന്നുവെങ്കിലും ഈ രീതിയിൽ അത് വികസിച്ചതിൽ രാഹുലിനും അതൃപ്തിയുണ്ടെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. താൻ സ്ഥാനാർഥിയാകുമെന്ന തരത്തിലുള്ള വാർത്തകൾക്ക് പിന്നിൽ ആരെന്ന് രാഹുൽ അന്വേഷിച്ചതായാണ് റിപ്പോർട്ട്. അതേസമയം സംസ്ഥാന നേതാക്കൾ ഇപ്പോഴും ശുഭാപ്തി വിശ്വാസത്തിലാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *