ശ്രീധരൻ പിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവർക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി

  • 12
    Shares

ശബരിമല യുവതി പ്രവേശന വിഷയത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ള, തന്ത്രി കണ്ഠര് രാജീവര് എന്നിവരടക്കം അഞ്ച് പേർക്കെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യ ഹർജി. അഭിഭാഷകരായ ഗീനകുമാരി, എ വി വർഷ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. ഇവരെ രണ്ട് പേരെയും കൂടാതെ കൊല്ലം തുളസി, പന്തളം കുടുംബത്തിലെ രാമരാജ വർമ, ബിജെപി നേതാവ് മുരളീധരൻ ഉണ്ണിത്താൻ എന്നിവർക്കെതിരെയാണ് ഹർജി

കോടതി വിധി നടപ്പാക്കാൻ ശ്രീധരൻ പിള്ള അടക്കമുള്ളവർ പ്രവർത്തിച്ചതായി ഹർജിയിൽ ആരോപിക്കുന്നു. സോളിസിറ്റർ ജനറൽ നേരത്തെ കോടതി അലക്ഷ്യത്തിന് അനുമതി നിഷേധിച്ചിരുന്നു. സോളിസിറ്റർ ജനറൽ നൽകിയ മറുപടി സഹിതമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയെ തെറ്റായി വ്യാഖ്യാനിച്ചു, വിധി നടപ്പാക്കാതിരിക്കാൻ പ്രതിഷേധ പ്രകടനങ്ങൾ നടത്തി തുടങ്ങിയ ആരോപണങ്ങളും ഹർജിയിലുണ്ട്. ഭരണഘടന കത്തിക്കണമെന്ന് പറഞ്ഞതിനാണ് മുരളീധരൻ ഉണ്ണിത്താനെതിരെ ഹർജി. സ്ത്രീകളെ വലിച്ചുകീറണമെന്ന് പറഞ്ഞതാണ് കൊല്ലം തുളസിക്കെതിരെയുള്ള ഹർജി. യുവതികൾ കയറിയാൽ നട അടയ്ക്കണമെന്ന് പറഞ്ഞതിനാണ് തന്ത്രിക്കും പന്തളം കുടുംബാംഗത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *