സന്നിധാനത്തെ ആക്രമണകേസ്; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിവെച്ചു

Loading...
  • 9
    Shares

സന്നിധാനത്ത് 52കാരിയായ തീർഥാടകയെ ആക്രമിച്ച കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി പറയാൻ മാറ്റി. പത്തനംതിട്ട കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. മുതിർന്ന അഭിഭാഷകൻ രാംകുമാറാണ് സുരേന്ദ്രന് വേണ്ടി ഹാജരായത്.

പൂജയ്ക്ക് വേണ്ടിയാണ് സുരേന്ദ്രൻ സന്നിധാനത്ത് എത്തിയതെന്നും യുവതി വരുന്നുവെന്ന അഭ്യൂഹത്തിൽ ആൾക്കൂട്ടം പെട്ടെന്ന് ഒത്തുകൂടുകയായിരുന്നുവെന്നും രാംകുമാർ വാദിച്ചു. ഇത് ഗൂഢാലോചനയല്ല. ഒന്നാം തീയതി മുതൽ ഗൂഢാലോചന നടത്തിയെന്ന പ്രോസിക്യൂഷൻ വാദം തെറ്റാണ്. ആറാം തീയതി തൃശ്ശൂർ സ്വദേശിനി എത്തുന്ന കാര്യം സുരേന്ദ്രൻ എങ്ങനെ അറിഞ്ഞു. കേസിൽ ഗൂഢാലോചന കുറ്റം നിലനിൽക്കില്ലെന്നും രാംകുമാർ വാദിച്ചു

ഫോൺവിളികളുടെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെതിരെ കേസെടുത്തതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. തെളിവായി സുരേന്ദ്രനും ഒന്നാം പ്രതി സൂരജ് ഇലന്തൂരും നടത്തിയ ഫോൺ വിവരങ്ങളും പ്രോസിക്യൂഷൻ ഹാജരാക്കി. ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ മറുപടി നൽകി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *