പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് 1000 വീടുകൾ നിർമിച്ചു നൽകുമെന്ന പ്രഖ്യാപനത്തിൽ നിന്നും പിൻമാറുന്നതായി കോൺഗ്രസ്

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി 1000 വീടുകൾ നിർമിച്ചു നൽകുമെന്ന പ്രഖ്യാപനത്തിൽ നിന്നും പിൻമാറുന്നതായി കോൺഗ്രസ്. കെ പി സി സി പ്രസിഡന്റ് മുല്ലപള്ളി രാമചന്ദ്രൻ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആയിരം വീടുണ്ടാക്കാൻ സാധിക്കുമോയെന്ന ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു

അഞ്ഞൂറ് വീടെങ്കിലും പൂർത്തിയാക്കാനാണ് ശ്രമം. ആത്മാർഥത കൊണ്ടാണ് മുൻ പ്രസിഡന്റ് ആയിരം വീടെന്ന് പ്രഖ്യാപിച്ചതെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. ഇതുവരെ എത്ര വീടുകൾ പൂർത്തിയായി, എത്ര വീടുകൾ പണി നടക്കുന്നു എന്ന കാര്യത്തിലും കെ പി സി സിയുടെ കയ്യിൽ കണക്കില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *