കാസർകോടും അവധി, 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു
മഴ ശക്തിപ്രാപിച്ചതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾക്കാണ് അവധി.
വയനാട്ടിൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കണ്ണൂരിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയാണ് അവധി. പി എസ് സി വകുപ്പ് തല പരീക്ഷകൾ മാറ്റി വെച്ചിട്ടുണ്ട്. കേരളാ സർവകലാശാലാ പരീക്ഷകളും മാറ്റി.