വീട്ടു ജോലി ചെയ്യാൻ മടിച്ചു; പതിനൊന്നുകാരിക്ക് നൃത്ത അധ്യാപികയുടെ ക്രൂര മർദനം
ഇടുക്കി കുമളിയിൽ പതിനൊന്നുവയസ്സുകാരിക്ക് നൃത്ത അധ്യാപികയുടെ ക്രൂര മർദനം. കുട്ടിയുടെ വായിൽ തുണി തിരുകിയായിരുന്നു മർദനം. പോലീസിനോട് കുട്ടി മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ മർദിച്ചതായാണ് ഇവർ പറഞ്ഞത്. എന്നാൽ മോഷ്ടിച്ചിട്ടില്ലെന്നും വീട്ടു ജോലി ചെയ്യാത്തതിനാണ് മർദിച്ചതെന്നും കുട്ടി പോലീസിന് മൊഴി നൽകി
നൃത്ത അധ്യാപികയായ ശാന്താ മേനോനെതിരെയാണ് പരാതി. കുട്ടി ഇവരുടെ വീട്ടിൽ താമസിച്ച് നൃത്തം അഭ്യസിച്ച് വരികയായിരുന്നു. കുട്ടിയുടെ അമ്മ തമിഴ്നാട്ടിൽ വീട്ടുജോലിക്ക് നിൽക്കുകയാണ്. ശാന്ത മേനോനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്