ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ച ആറ് പേർ അറസ്റ്റിൽ

  • 12
    Shares

കൊച്ചിയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ ആറ് പേർ അറസ്റ്റിൽ. നീണ്ടുർ സ്വദേശികളായ അജയ് ജോയ്, അരുൺ പീറ്റർ, സരൺജിത്ത്, ആൽബിൻ, ഷെറിൻകുമാർ, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. അജയ് ജോയ് ആണ് കുട്ടിയെ ഫേസ്ബുക്ക് വഴി പ്രണയത്തിലാക്കി ആദ്യം പീഡിപ്പിച്ചത്.

പിന്നാലെ കൂട്ടുകാർ ഓരോന്നായി കുട്ടിയെ പീഡനത്തിന് വിധേയരാക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി പീഡനം തുടർന്നു. പെൺകുട്ടിയുടെ സ്വർണമാലയും ഇവർ കൈക്കലാക്കിയിരുന്നു. ഇത് വീട്ടുകാർ ചോദിച്ചതോടെയാണ് പീഡനവിവരം പുറത്തായത്. സ്‌കൂളിൽ പരാതിപ്പെടുകയും സ്‌കൂൾ അധികൃതർ കൗൺസിലിംഗിന് വിധേയമാക്കുകയുമായിരുന്നു.

സിപിഎം ചിറ്റാറ്റുകര പൂയപ്പിള്ളി ബ്രാഞ്ച് കമ്മിറ്റി അംഗമാണ് ഷെറിൻകുമാർ. ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കി.


Nishikanth padoor


Leave a Reply

Your email address will not be published. Required fields are marked *