ശബരിമലയിൽ നിരോധനാജ്ഞ ഇന്ന് അർധരാത്രിയോടെ അവസാനിക്കും
ശബരിമല മേഖലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് അർധരാത്രിയോടെയാണ് നിരോധനാജ്ഞ അവസാനിപ്പിക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ നീട്ടി നൽകണണെന്ന് പോലീസ് ആവശ്യപ്പെട്ടേക്കാം
സന്നിധാനം, പമ്പ, ഇലവുങ്കൽ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ജനുവരി 14 വരെ നിരോധനാജ്ഞ തുടരണമെന്നാണ് പോലീസ് അന്ന് ആവശ്യപ്പെട്ടത്. നിരോധനാജ്ഞ പിൻവലിക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.