പതിനാറുകാരി കിണറ്റിൽ മരിച്ച നിലയിൽ; അമ്മയും കാമുകനും പോലീസ് കസ്റ്റഡിയിൽ

നെടുമങ്ങാട് നിന്ന് രണ്ടാഴ്ച മുമ്പ് കാണാതായ പതിനാറുകാരിയെ കാരാന്തറ ആർ സി പള്ളിക്ക് സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് കുട്ടിയുടെ അമ്മ മഞ്ജു(39), കാമുകൻ ഇടമല സ്വദേശി അനീഷ്(32) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. തമിഴ്‌നാട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്.

മഞ്ജുവിനെയും മകളെയും ഒരാഴ്ചയായി കാണാനില്ലെന്ന് അമ്മൂമ്മ പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തോടെ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് നാട്ടുകാരും വിവരമറിയുന്നത്. പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ചോദ്യം ചെയ്യലിനിടെ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതിനെ തുടർന്നാണ് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുത്തത്. കുട്ടി കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്. ഇവരെ ചോദ്യം ചെയ്യൽ തുടരുകയാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *