ഇടുക്കിയിൽ 17കാരനെ ഒപ്പം താമസിപ്പിച്ച 27കാരി പീഡനക്കുറ്റത്തിന് അറസ്റ്റിൽ
ഇടുക്കി പീരുമേടിൽ പതിനേഴുകാരനെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിച്ച കുറ്റത്തിന് ഇരുപത്തിയേഴുകാരിയായ യുവതി അറസ്റ്റിൽ. കുമളി സ്വദേശി ശ്രീജയാണ് അറസ്റ്റിലായത്. രണ്ടാഴ്ചയോളക്കാലം പതിനേഴുവയസ്സുള്ള കുട്ടിയെ ഒപ്പം താമസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു. ഇരുവരും തമ്മിലുള്ള വഴക്കിനെ തുടർന്നാണ് പോലീസ് വിവരം അറിഞ്ഞത്. കൗമാരക്കാരൻ തന്നെ മർദിച്ചുവെന്ന് പരാതിയുമായി യുവതിയാണ് പോലീസിനെ സമീപിച്ചത്. പോലീസ് തുടർന്ന് ആൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് കുട്ടിക്ക് പതിനേഴ് വയസ്സ് മാത്രമാണ് പ്രായമെന്നും യുവതി ഒപ്പം താമസിപ്പിക്കുകയുമായിരുന്നുവെന്ന് മനസ്സിലായത്
രണ്ടാഴ്ചക്കാലമായി തങ്ങൾ ഒരുമിച്ച് താമസിക്കുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. യുവതിക്കെതിരെ ആൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് പീഡനക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്