ഒന്നും രണ്ടുമല്ല, സംസ്ഥാനത്ത് സംഘപരിവാർ ഈ വർഷം നടത്തിയത് 33 ഹർത്താലുകൾ
സംസ്ഥാനത്ത് വിവിധ രാഷ്ട്രീയ പാർട്ടികളും വിവിധ സംഘടനകളുമായി 2018ൽ നടത്തിയത് 97 ഹർത്താലുകൾ. ബിജെപി അടക്കമുള്ള സംഘപരിവാർ സംഘടനകളാണ് ഹർത്താൽ പ്രഖ്യാപിച്ച് ജനങ്ങളെ വലയ്ക്കുന്നതിൽ മുന്നിൽ നിൽക്കുന്നത്. സംഘപരിവാർ സംഘടനകൾ നടത്തിയ 33 ഹർത്താലുകളാണ്
ശബരിമല വിഷയത്തിൽ സംഘപരിവാർ നടത്തിയത് അഞ്ച് ഹർത്താലുകളാണ്. ഇതിൽ രണ്ടെണ്ണം ജില്ലാ അടിസ്ഥാനത്തിൽ നടന്ന ഹർത്താലുകളായിരുന്നു. 27 ഹർത്താലുമായി യുഡിഎഫ് സംഘപരിവാറിന് തോളോട് തോൾ ചേർന്ന് നിൽക്കുന്നുണ്ട്. ഭരണകക്ഷിയായ എൽഡിഎഫും മോശമല്ല. 16 ഹർത്താലുകളാണ് എൽഡിഎഫ് ഇതുവരെ നടത്തിയത്.