ഒരു സ്‌കൂളിലെ 59 വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി; തൃത്താലയിൽ 57കാരനെ പോലീസ് തിരയുന്നു

Loading...

തൃത്താലയിലുള്ള ഒരു യുപി സ്‌കൂളിലെ 59 വിദ്യാർഥിനികലെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി പരാതി. സ്‌കൂളിന്റെ സമീപത്ത് സ്റ്റേഷനറി കട നടത്തുന്ന പൂലേരി വളപ്പിൽ കൃഷ്ണനെതിരെ(57) പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു. ഇയാളെ പിടികൂടാനായിട്ടില്ല.

കക്കാട്ടിരിയിലെ വീട്ടിലും കടയിലും പോലീസ് പരിശോധന നടത്തി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. കടയിൽ മിഠായിയും ബുക്കും പേനയുമൊക്കെ വാങ്ങാനെത്തുന്ന പെൺകുട്ടികളെ ഇയാൾ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടിയാണ് വിവരം പുറത്തുപറഞ്ഞത്.

ഇതിന് പിന്നാലെ കുടുതൽ കുട്ടികൾ തങ്ങൾക്കുണ്ടായ ദുരനുഭവം അധ്യാപകരോട് പറയുകയായിരുന്നു. അധ്യാപകരും രക്ഷിതാക്കളും ചേർന്ന് വിഷയം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയും ഇവരെത്തി കുട്ടികളിൽ നിന്ന് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. 59 കുട്ടികൾക്ക് കൗൺസിലിംഗും രക്ഷിതാക്കൾക്ക് നിയമബോധവത്കരണ ക്ലാസും നൽകി.

തൃത്താല പോലീസ് പത്ത് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികളെയാണ് ഇയാൾ ചൂഷണം ചെയ്തിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *