മഴക്കെടുതിയിൽ മരണം 83 ആയി; 58 പേരെ ഇനിയും കണ്ടെത്താനായില്ല

വയനാട്ടിലെയും മലപ്പുറത്തെയും ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഞായരാഴ്ച മഴയ്ക്ക് അൽപ്പം ശമനമുണ്ടായതിനാൽ രക്ഷാപ്രവർത്തനം ഊർജിതമായി നടന്നിരുന്നു. ഇതുകൂടാതെ മലപ്പുറത്ത് ഒരാളും തൃശ്ശൂരിൽ മൂന്ന് പേരും കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ രണ്ട് പേർ വീതവും കോട്ടയം, ഇടുക്കി, കാസർകോട് ജില്ലകളിൽ ഓരോരുത്തരും മഴക്കെടുതിയിൽ മരിച്ചു.

നാല് ദിവസത്തിനിടെ മരിച്ചവരുടെ കണക്ക് 83 ആയി. 58 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. നിലമ്പൂർ കവളപ്പാറ ഉരുൾപൊട്ടൽ പ്രദേശത്ത് നിന്ന് നാല് പേരുടെ മൃതദേഹങ്ങളാണ് ഞായറാഴ്ച കണ്ടെടുത്തത്. കോട്ടക്കുന്നതിൽ ഒരു കുടുംബത്തിലെ രണ്ട് പേരുടെ മൃതദേഹങ്ങളും കണ്ടെടുത്തു

കവളപ്പാറയിൽ ജോജിയുടെ മകൾ അലീന(8), മുതിരകുളം മുഹമ്മദ്(50), താണിക്കൽ ഭാസ്‌കരന്റെ ഭാര്യ രാഗിണി(48), കൊല്ലം സ്വദേശിനി അലക്‌സ(555) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 13 ആയി. 49 പേരെ ഇനിയും കണ്ടെത്താനുണ്ട്.

കോട്ടക്കുന്നിൽ ചോലറോഡിൽ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ഗീതു(22) മകൻ ഒന്നര വയസ്സുകാരൻ ധ്രുവൻ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ശരത്തിന്റെ അമ്മ സരോജിനിയെ ഇനിയും കണ്ടെത്താനുണ്ട്.

വയനാട് പുത്തുമലയിൽ ശെൽവന്റെ ഭാര്യ റാണി(57)യുടെ മൃതദേഹം കണ്ടെടുത്തു. ഇനി എട്ട് പേരെ കണ്ടെത്താനുണ്ടെന്നാണ് കണക്ക്. ശനിയാഴ്ച 9 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *