പിണറായി തന്റെ നേതാവാണ്, തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പത്മകുമാർ
മുഖ്യമന്ത്രി പിണറായി വിജയന് തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. അദ്ദേഹം തന്റെ പാർട്ടി നേതാവാണ്. ശാസിക്കാനും തിരുത്താനുമുള്ള അധികാരമുണ്ട്.
വിവാദങ്ങളുയർന്നപ്പോൾ പല കോണിൽ നിന്നും ആക്രമണമുണ്ടായി. പഴുപ്പിച്ച് പഴുത്ത ഇലയാക്കി വീഴ്ത്താനും ശ്രമം നടന്നു. സ്ഥാനം നഷ്ടപ്പെട്ടാൽ സന്തോഷിക്കുന്ന ചിലരാണ് രാജിയെ കുറിച്ച് വാർത്ത പ്രചരിപ്പിച്ചത്. വീഴ്ത്താൻ ശ്രമിച്ചത് ആരാണെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു