എഎ റഹീം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി; എസ് സതീഷ് പ്രസിഡന്റ്

  • 11
    Shares

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി അഡ്വ. എഎ റഹീമിനെ തെരഞ്ഞെടുത്തു. എസ് സതീഷാണ് പുതിയ പ്രസിഡന്റ്. കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്‌ഐ പതിനാലാം സമ്മേളനത്തിലാണ് സംഘടനക്ക് പുതിയ നേതൃത്വം വരുന്നത്.

ഭാരവാഹികളുടെ പ്രായപരിധി 40ലേക്ക് ഉയർത്തിയതോടെയാണ് റഹീമിന് സെക്രട്ടറി പദത്തിലേക്ക് എത്താനായത്. സമ്മേളനം ഇന്ന് സമാപിക്കും. കോഴിക്കോട് ബീച്ചിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

90 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷാണ് ട്രഷറർ. പി നിഖിൽ, കെ റഫീഖ്, പി ബി അനൂപ്, ചിന്താ ജെറോം, വി കെ സനോജ് എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും മനു സി പുളിക്കൽ, കെ പ്രേംകുമാർ, കെ യു ജനീഷ്, എം വിജിൻ എന്നിവരെ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുത്തു.

നിലവിൽ ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗമാണ് എ എ റഹീം. എസ് സതീഷ് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമാണ്. സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *