ആദിവാസികളെ വനഭൂമിയിൽ നിന്ന് ഇറക്കിവിടില്ല; വിധിക്കെതിരെ അപ്പീലിന് ഒരുങ്ങുന്നു

  • 12
    Shares

രാജ്യത്തെ പത്ത് ലക്ഷത്തോളം വരുന്ന ആദിവാസികളെ വനഭൂമിയിൽ നിന്ന് പുറത്താക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതി വിധിപ്രകാരം കേരളത്തിൽ 894 ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെടും. എന്നാൽ അർഹരായ ഒരാളെപ്പോലും വനഭൂമിയിൽ നിന്ന് ഇറക്കിവിടില്ലെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു

അർഹരായവർക്ക് ഭൂമിയിൽ അവകാശം ഉറപ്പാക്കുന്ന നിലയിൽ നിയമനിർമാണം നടത്താനും പുനരവലോകന ഹർജി, അപ്പീൽ തുടങ്ങിയ സാധ്യതകൾ പരിശോധിക്കാൻ എ ജിയോട് ആവശ്യപ്പെട്ടതായും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു.

വനാവകാശ സംരക്ഷണനിയമത്തിന്റെ കാലാവധി ചോദ്യം ചെയ്ത് ഒരു വൈൽഡ് ലൈഫ് സംഘടന സമർപ്പിച്ച ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്. കേന്ദ്രസർക്കാരിന്റെ നിരുത്തരവാദപരമായ സമീപനത്തെ തുടർന്നാണ് ആദിവാസികൾ കുടിയിറക്ക് ഭീഷണി നേരിടുന്നത്. വനാവകാശ നിയമത്തെ പ്രതിരോധിക്കാൻ കേന്ദ്രം അഭിഭാഷകരെ നിയോഗിച്ചിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *