ചന്ദ്രനിൽ പോകാൻ കാത്തിരിക്കുകയായിരുന്നു; ബിജെപി നേതാവിനെ ട്രോളി അടൂർ

ജയ് ശ്രീറാം വിളികൾക്കൊപ്പം നടക്കുന്ന ആൾക്കൂട്ടകൊലകൾക്കെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച സംഭവത്തിൽ ബിജെപി നേതാവിനെ പരിഹസിച്ച് അടൂർ ഗോപാലകൃഷ്ണൻ. കത്തയച്ചതിനെതിരെ അടൂരിനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ രംഗത്തുവന്നിരുന്നു. ഇതിനെയാണ് അടൂർ വീണ്ടും പരിഹസിക്കുന്നത്.

താൻ ചന്ദ്രനിലേക്ക് പോകാൻ റെഡി ആയി ഇരിക്കുകയായിരുന്നുവെന്ന് ഗോപാലകൃഷ്ണന്റെ പരാമർശത്തെ കുറിച്ച് അടൂർ പറഞ്ഞു. എന്നാൽ ആ അധ്യായം മടക്കിയെന്ന് അവരുടെ നേതാവ് പറഞ്ഞത് കഷ്ടമായിപ്പോയി. അമ്പിളി മാമനോട് കുഞ്ഞുനാൾ മുതൽക്കെ വൈകാരിക ബന്ധമുണ്ട്. അങ്ങനെയുള്ള സ്ഥലത്തേക്ക് പോകാൻ സാധിക്കുന്നത് വലിയ ഭാഗ്യമല്ലേ എന്നും അടൂർ ചോദിക്കുന്നു

രാമനാമം കൊലവിളിയായി ഉപയോഗിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിക്കാനാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. അത് ആരെയും കുറ്റം പറയാനോ ഭരണത്തെ ചോദ്യം ചെയ്യാനോ അല്ലെന്നും അടൂർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *