ആറ്റുകാൽ പൊങ്കാല ഇന്ന്; തലസ്ഥാന നഗരി ഭക്തിസാന്ദ്രം

  • 7
    Shares

ആറ്റുകാൽ പൊങ്കാല ഇന്ന്. ആയിരക്കണക്കിന് സ്ത്രീകളാണ് പൊങ്കാലക്കായി തലസ്ഥാന നഗരിയിൽ അടുപ്പ് കൂട്ടി കാത്തിരിക്കുന്നത്. രാവിലെ 10.15ന് പണ്ടാര അടുപ്പിൽ തീ കൊളുത്തുന്നതോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമാകും.

ഭക്തർക്ക് സുഗമമായ ദർശനം നടത്തുന്നതിനുള്ള സൗകര്യം പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്. തലസ്ഥാന നഗരം കനത്ത സുരക്ഷാ വലയത്തിലാണ്. വനിതാ പോലീസുകാരെയടക്കം 3700ലേറെ ഉദ്യോഗസ്ഥരെ തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്

ആറ്റുകാൽ ക്ഷേത്രത്തിന് പത്ത് കിലോമീറ്റർ ചുറ്റളവ് വരെ പൊങ്കാലക്കളങ്ങൾ ഒരുങ്ങിയിട്ടുണ്ട്. ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ രണ്ട് ദിവസം മുമ്പേ തലസ്ഥാനത്ത് എത്തി പൊങ്കാലയിടാനുള്ള ഇടം കണ്ടെത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *