താൻ നിരപരാധിയെന്ന് അബ്ദുൽ ഖാദർ; പോലീസ് കസ്റ്റഡിയിലെടുത്തത് കോടതിയിൽ ഹാജരാകുന്നതിനിടെ

ഭീകരാക്രമണ സാധ്യതയുടെ പശ്ചാത്തലത്തിൽ പോലീസ് കൊടുങ്ങല്ലൂർ സ്വദേശിയെ കസ്റ്റഡിയിലെടുത്തു. എറണാകുളം സിജെഎം കോടതിയിൽ ഹാജരാകാൻ എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. തീവ്രവാദവുമായി ബന്ധപ്പെട്ട് പോലീസ് തന്നെ അന്വേഷിക്കുകയാണെന്ന് അറിഞ്ഞതോടെ കോടതി മുഖേന കീഴടങ്ങാനായിട്ടാണ് ഇയാൾ എത്തിയത്.

കോടതി ഹർജി പരിഗണിക്കുന്നതിനിടെയാണ് പോലീസ് കോടതിയിലെത്തി കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പാണ് അബ്ദുൽ ഖാദർ ബഹ്‌റൈനിൽ നിന്നെത്തിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന വയനാട് സ്വദേശിയായ സ്ത്രീയെ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

താൻ നിരപരാധിയാണെന്നും നിരപരാധിത്വം ബോധിപ്പിക്കാനാണ് കോടതിയിൽ ഹാജരാകുന്നതെന്നും പോലീസ് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് അബ്ദുൽ ഖാദർ ഏഷ്യാനെറ്റിനോട് പറഞ്ഞിരുന്നു. ഹോട്ടൽ ബിസിനസുമായി ബന്ധപ്പെട്ട തർക്കത്തിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തി കൊണ്ടുവന്നതാണ്. ബഹ്‌റൈനിൽ വെച്ച് സിഐഡി വിഭാഗം തന്നെ ചോദ്യം ചെയ്തതായും അബ്ദുൽ ഖാദർ പറയുന്നു

ഭീകരരുമായി തനിക്ക് ബന്ധമില്ല. പാക് പൗരനാണെന്ന് പറയുന്ന അബു ഇല്യാസിനെ അറിയില്ല. ബഹ്‌റൈൻ സ്വദേശിയായ എമിഗ്രേഷൻ ഓഫീസർ അബു ഇല്യാസിനെ മാത്രമാണ് അറിയുന്നത്. ശ്രീലങ്കക്കാരുമായി ബന്ധമില്ലെന്നും അബ്ദുൽഖാദർ പറഞ്ഞു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *