എന്നെ പുറത്താക്കിയതുകൊണ്ട് കോൺഗ്രസ് രക്ഷപ്പെടില്ല; ഞാനാണ് ശരിയെന്ന് കാലം തെളിയിക്കും: അബ്ദുള്ളക്കുട്ടി
തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കിയ നടപടിക്കെതിരെ എ പി അബ്ദുള്ളക്കുട്ടി. താനാണ് ശരിയെന്ന് കാലം തെളിയിക്കും. എന്നെ പുറത്താക്കിയതു കൊണ്ട് പാർട്ടി രക്ഷപ്പെടുമെന്ന് വിചാരിക്കരുതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
വികസന പ്രവർത്തനങ്ങൾ ഉണ്ടാകാൻ വേണ്ടിയാണ് എന്നും വിമർശനം ഉന്നയിച്ചത്. മുമ്പും ഇത്തരത്തിൽ വിമർശനം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ എന്നെ പുറത്താക്കിയ ശേഷം സിപിഎം തിരുത്തി. വിശദീകരണ നോട്ടീസിൽ ഗുജറാത്ത് പ്രശംസ നടത്തിയെന്ന് പറയുന്നു. എന്റെ നിലപാട് തിരുത്താൻ സാധിക്കില്ലെന്ന് അന്നും പറഞ്ഞു. യഥാർഥത്തിൽ ഞാനാണ് ശരിയെന്ന് കേരളം പത്ത് കൊല്ലം കൊണ്ട് തെളിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ സ്പിരിറ്റ് മോദി സ്തുതിയല്ല, ഗാന്ധി സ്തുതിയാണ്. സ്വച്ഛ് ഭാരതിന്റെ ചിഹ്നം മഹാത്മാ ഗാന്ധിയുടെ കണ്ണടയാണ്. പാവപ്പെട്ടവർക്ക് ഗ്യാസ് സൗജന്യമായി നൽകി. അത് തെരഞ്ഞെടുപ്പിനെ ബാധിച്ചു. സീറ്റ് കണ്ടല്ല ഞാൻ നിന്നത്. അധികാര മോഹിയെന്ന് പറയുന്നു. ഞാൻ തെറ്റ് ചെയ്തിട്ടില്ല. രമേശ് ചെന്നിത്തലയിൽ നിന്ന് മുല്ലപ്പള്ളിയിൽ എത്തുമ്പോൾ വന്ന മാറ്റം. ഞാനല്ല പ്രശ്നം
ഇന്ദിരാ ഗാന്ധിയെ പെൺ ഹിറ്റ്ലർ എന്ന് വിളിച്ചവർ പാർട്ടിയിൽ തുടരുന്നുണ്ട്. എന്നെ പുറത്താക്കിയവരോട് ഒന്നേ പറയാനുള്ളു. പൊതുപ്രവർത്തനം മാത്രമേ അറിയു. ഇവിടെ തന്നെയുണ്ടാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു