ഒറ്റ രാത്രി കൊണ്ട് പാച്ചേനിയെ എ ഗ്രൂപ്പില്‍ നിന്ന് മാറ്റിയ സുധീരന്‍ വിമര്‍ശിക്കേണ്ടെന്ന് അബ്ദുള്ളക്കുട്ടി; അനവസരത്തിലുള്ള പോസ്റ്റ്, പിന്‍വലിക്കണമെന്ന് വി ടി ബല്‍റാം

  • 21
    Shares

സീറ്റ് നിർണയവുമായി ബന്ധപ്പെട്ട് കോൺഗ്രസിനകത്തെ ഗ്രൂപ്പ് പോരിനെ വിമർശിച്ച വി എം സുധീരനെ പരിഹസിച്ച് എ പി അബ്ദുള്ളക്കുട്ടി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് സുധീരനെതിരെ അബ്ദുള്ളക്കുട്ടിയുടെ പരിഹാസം.

ഒറ്റരാത്രി കൊണ്ട് സതീശൻ പാച്ചേനിയെ എ ഗ്രൂപ്പിൽ നിന്ന് സുധീരൻ ഗ്രൂപ്പിലേക്ക് മാറ്റി മാമോദീസ മുക്കിയ സുധീരൻ ഗ്രൂപ്പ് മുയലാളിമാരെ വിമർശിക്കേണ്ട എന്നായിരുന്നു അബ്ദുള്ളകുട്ടിയുടെ പോസ്റ്റ്. കോൺഗ്രസ് പ്രവർത്തകർ പോസ്റ്റ് കണ്ട് ഞെട്ടുകയും ചെയ്തു. അബ്ദുള്ളക്കുട്ടിയുടെ പേജ് ആരെങ്കിലും ഹാക്ക് ചെയ്തതാണോയെന്ന സംശയവും ഉടലെടുത്തു. എന്നാൽ ഇത് തന്റെ തന്നെ അഭിപ്രായമാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞതോടെ പോസ്റ്റ് പിൻവലിക്കാനുള്ള ആവശ്യമേറി

വി ടി ബൽറാം അടക്കം പോസ്റ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നു. അനവസരത്തിലുള്ള പോസ്റ്റാണ്. പിൻവലിക്കുന്നതാണ് ഉചിതമെന്ന് ബൽറാം താഴെ കമന്റിട്ടു. പോസ്റ്റ് വിവാദമായതോടെ അബ്ദുള്ളക്കുട്ടി ഇത് ഡിലീറ്റ് ചെയ്തതായാണ് ഇപ്പോൾ കാണുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *