മഅദനിയുടെ ആരോഗ്യനില ഗുരുതരമാകുന്നു; സംസ്ഥാന സർക്കാർ ഇടപെടണമെന്ന് പിഡിപി

അബ്ദുൽനാസർ മഅദനിയുടെ ആരോഗ്യനില അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് പി ഡി പി കേന്ദ്ര കമ്മിറ്റി. വിചാരണ നീളുന്നതിനാൽ കൃത്യമായ ചികിത്സ നൽകാൻ സാധിക്കുന്നില്ല. വിചാരണ നടപടികൾ പൂർത്തികരിക്കാൻ സർക്കാർ ഇടപെടണമെന്നുമാണ് പിഡിപി ആവശ്യപ്പെടുന്നത്.

പ്രമേഹം കൂടിയതിനെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് മഅദനി. അവയവങ്ങളുടെ പ്രവർത്തനത്തെയും അസുഖം സാരമായി ബാധിച്ചിട്ടുണ്ട്. വിചാരണ അനന്തമായി നീളുന്നത് വിദഗ്ധ ചികിത്സ നൽകാൻ തടസ്സമാകുകയാണെന്നും ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് പിഡിപി ആവശ്യപ്പെടുന്നത്. പിഡിപി നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കാണും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *