മാതാവിനെ സന്ദർശിക്കാൻ കേരളത്തിലെത്താൻ മദനിക്ക് കോടതിയുടെ അനുമതി
ചികിത്സയിൽ കഴിയുന്ന മാതാവിനെ സന്ദർശിക്കാൻ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിക്ക് കോടതിയുടെ അനുമതി. അർബുദം മൂർച്ഛിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ കഴിയുന്ന മാതാവ് അസ്മ ബീവിയെ സന്ദർശിക്കാൻ കേരളത്തിലേക്ക് പോകണമെന്നാവശ്യപ്പെട്ട് മദനി കോടതിയെ സമീപിക്കുകയായിരുന്നു
ഒക്ടോബർ 28 മുതൽ നവംബർ നാല് വരെ കേരളത്തിലെത്താനാണ് കോടതി അനുമതി നൽകിയിരിക്കുന്നത്. രണ്ടാഴ്ചത്തേക്ക് നാട്ടിൽ പോകാനാണ് മദനി അനുമതി തേടിയത്.