സിസ്റ്റർ അഭയ കേസിലെ വിചാരണ ഇന്ന് ആരംഭിക്കും

സിസ്റ്റർ അഭയകേസിലെ വിചാരണ ഇന്ന് ആരംഭിക്കും. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിലാണ് വിചാരണ ആരംഭിക്കുന്നത്. 2009ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്ത് വർഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.

വിചാരണ തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ നിരന്തരമായി ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടികൾ ഇതുവരെ തടസ്സപ്പെട്ടത്. ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും ഹർജികൾ നിരസിച്ചതോടെയാണ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയത്.

ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ. രണ്ടാം പ്രതി ജോസ് പൂതൃക്കയിൽ, ക്രൈംബ്രാഞ്ച് മുൻ എസ് പി കെടി മൈക്കിൾ എന്നിവരെ നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *