ഇടതു കയ്യിലെ രണ്ട് വിരലിലും മഷിയടയാളവുമായി കെ എസ് യു പ്രസിഡന്റിന്റെ പോസ്റ്റ്; വിവാദമായപ്പോൾ മുക്കി

Loading...

ഇടതുവിരലിലെ രണ്ട് വിരലുകളിൽ വോട്ട് ചെയ്ത മഷി അടയാളം കാണിച്ച് കെ എസ് യു പ്രസിഡന്റ് അഭിജിത്ത് കെ എം. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെയാണ് താൻ ഓപൺ വോട്ട് ചെയ്‌തെന്ന കാര്യം അഭിജിത്ത് വ്യക്തമാക്കുന്നത്. എന്നാൽ പോസ്റ്റ് വിവാദമായതോടെ അഭിജിത്ത് ഇത് മുക്കുകയും ചെയ്തു.

മഷി പുരട്ടിയിരിക്കുന്നത് ഒരു കയ്യിലെ തന്നെ രണ്ട് വിരലുകളിലാണെന്ന് പലരും ചൂണ്ടിക്കാട്ടിയതോടെയാണ് അഭിജിത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്തത്. ഓപൺ വോട്ട് ചെയ്യുമ്പോൾ വലതു കയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നതെന്നും അതുകൊണ്ട് തന്നെ ചെറുതാഴത്ത് നടന്നത് കള്ളവോട്ടാണെന്നും കാസർകോട്ടെ യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു. ഇതേ വാദമുയർത്തിയാൽ അഭിജിത്ത് ചെയ്തതും കള്ളവോട്ടല്ലേ എന്ന ചോദ്യം ഉയർന്നതോടെയാണ് പോസ്റ്റ് മുക്കിയത്.

ഓപൺ വോട്ട് ചെയ്യുമ്പോൾ വലതുകയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടേണ്ടത്. എന്നാൽ പല ബൂത്തുകളിലും ഇത് പാലിക്കാറില്ല. ഇടതു വിരലിലെ ചൂണ്ടുവിരലിലും നടുവിരലിനുമായി മഷി പുരട്ടുന്നതും പതിവാണ്. എന്നാൽ കോൺഗ്രസ് ഇത് കള്ളവോട്ടാണെന്ന് വാദിക്കുമ്പോൾ കെ എസ് യു പ്രസിഡന്റിന് ന്യായീകരണമില്ലാതെ വരികയും പോസ്റ്റ് ഡിലീറ്റ് ചെയ്യേണ്ടി വരികയുമായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *