സുരക്ഷിതനെന്ന് അഭിലാഷിന്റെ സന്ദേശം; കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുന്നു

Loading...
  • 64
    Shares

ഗോൾഡൻ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തിൽപ്പെട്ട മലയാളി നാവികൻ അഭിലാഷ് ടോമിക്കായുള്ള തെരച്ചിൽ തുടരുന്നു. ഇതിനിടെ താൻ സുരക്ഷിതനാണെന്ന് അഭിലാഷിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചതായി ഗോൾഡൻ ഗ്ലോബ് അധികൃതർ അറിയിച്ചു. ജിപിഎസ് സംവിധാനവും സാറ്റലൈറ്റ് ഫോണും പ്രവർത്തനക്ഷമമാണ്

പെർത്തിൽ നിന്ന് മൂവായിരം കിലോമീർ പടിഞ്ഞാറു ഭാഗത്താണ് അഭിലാഷിനെ കാണാതായത്. അപകടത്തിൽപ്പെട്ടു. സാരമായി പരുക്കേറ്റിട്ടുണ്ടെന്നും ബങ്കിൽ നിന്ന് എഴുന്നേൽക്കാനാകുന്നില്ലെന്നുമായിരുന്നു ഇന്നലെ രാത്രി അഭിലാഷിൽ നിന്നുവന്ന സന്ദേശം. ഇതേ തുടർന്ന് തിരച്ചിൽ നടത്തുകയാണ്. ഓസ്‌ട്രേലിയൻ അധികൃതർ തെരച്ചിലിനായി വിമാനങ്ങൾ അയച്ചിട്ടുണ്ട്.

പായ് വഞ്ചിയുടെ തൂണുകൾ തകർന്നു വീണ് അഭിലാഷിന്റെ മുതുകിന് പരുക്കേറ്റതായാണ് വിവരം. പായ് വഞ്ചിയിൽ ലോകം ചുറ്റുന്നതാണ് ഗോൾഡൻ ഗ്ലോബ് പ്രയാണം. 30 പേരാണ് പ്രയാണത്തിൽ ആദ്യമുണ്ടായിരുന്നതെങ്കിലും ഇപ്പോൾ അഭിലാഷ് അടക്കം 11 പേരാണ് മത്സരരംഗത്തുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *