പാലേമാട് കോളജ് മാഗസിൻ ‘അഭിമന്യു’ ക്യാമ്പസ് ഫ്രണ്ട് കത്തിച്ചു; കൊന്നിട്ടും തീരാത്ത പക

  • 28
    Shares

ക്യാമ്പസ് ഫ്രണ്ട്, എസ് ഡി പി ഐ തീവ്രവാദ കൂട്ടങ്ങൾ കൊലക്കത്തിക്കിരയാക്കിയ മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ പേരിലിറക്കിയ കോളജ് മാഗസിനോടും ക്യാമ്പസ് ഫ്രണ്ടിന്റെ പക. മലപ്പുറം പാലേമാട് കോളജിൽ യൂനിയൻ പുറത്തിറക്കിയ അഭിമന്യു എന്ന് പേരിട്ട മാഗസിനാണ് ക്യാമ്പസ് ഫ്രണ്ടിന്റെ ക്രിമിനൽ സംഘം കത്തിച്ചത്

പാലേമാട് ശ്രീ വിവേകാനന്ദ പഠനകേന്ദ്രം കോളജ് പുറത്തിറക്കിയ മാഗസിനാണ് ഇവർ കത്തിച്ചത്. ക്യാമ്പസ് ഫ്രണ്ടിന്റെ നടപടിക്കെതിരെ വിദ്യാർഥികളിൽ നിന്നും സമൂഹ മാധ്യമങ്ങളിലും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. അഭിമന്യു എന്ന പേര് തന്നെ ക്യാമ്പസ് ഫ്രണ്ടിന് ഭയമാണെന്ന് എസ് എഫ് ഐ പ്രതികരിച്ചു.

ഈ മാസം തുടക്കത്തിലാണ് അഭിമന്യുവിനെ മഹാരാജാസ് കോളജ് ഗേറ്റിന് പുറത്ത് വെച്ച് എസ് ഡി പി ഐ-ക്യാമ്പസ് ഫ്രണ്ട് തീവ്രവാദികൾ കുത്തിക്കൊല്ലുന്നത്. കേസിൽ ക്യാമ്പസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളടക്കം ജയിലിലാണ്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *