അഭിമന്യുവിനെ കൊന്ന 15 അംഗ സംഘത്തിലെ 14 പേരും പുറത്തുനിന്നുള്ളവരെന്ന് എഫ്‌ഐആർ

  • 13
    Shares

മഹാരാജാസിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളുണ്ടെന്ന് പോലീസിന്റെ എഫ് ഐ ആർ. പതിനഞ്ച് പേരിൽ 14 പേരും ക്യാമ്പസിൽ നിന്ന് പുറത്തുനിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. അക്രമി സംഘം രണ്ടുവട്ടം ക്യാമ്പസിന്റെ പരിസരത്ത് എത്തി. ഇതിൽ 14 പേരും പുറത്തുനിന്നെത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകരാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

കറുത്ത ഫുൾ കൈ ഷർട്ടിട്ട പൊക്കം കുറഞ്ഞയാളാണ് കൊല നടത്തിയത്. വിദ്യാർഥിയായ മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. മഹാരാജാസ് കോളജിലെ ക്യാമ്പസ് ഫ്രണ്ടിന്റെയും എസ് ഡി പി ഐ തീവ്രവാദ സംഘടനയുടെയും സജീവ പ്രവർത്തകനാണ് ഇയാൾ. ്മറ്റൊരു മുഹമ്മദും പ്രതികളിലുണ്ട്.

അഭിമന്യുവിനെ കുത്തിയ ആളെ തിരിച്ചറിഞ്ഞതായി പോലീസ് ഇന്നലെ പറഞ്ഞിരുന്നു. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രൊഫഷണൽ കൊലയാളിയാണ് അഭിമന്യുവിനെയും കുത്തിയതെന്നാണ് പോലീസ് പറയുന്നു. ഇയാൾ തന്നെയാണ് അർജുനെയും കുത്തിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *