ശാസ്ത്രജ്ഞനാകാൻ കൊതിച്ചു; മതതീവ്രവാദികളുടെ കൊലക്കത്തിയിൽ ജീവനൊടുങ്ങി

  • 60
    Shares

ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹത്തോടെയാണ് ഇടുക്കി വട്ടവട എന്ന കൊച്ചു ഗ്രാമത്തിൽ നിന്ന് അഭിമന്യു എറണാകുളം മഹാരാജാസ് കോളജിലേക്ക് എത്തുന്നത്. ബിരുദത്തിന് കെമിസ്ട്രി മുഖ്യവിഷയമാക്കി എടുത്തതും ഇതിനാലാണ്. വലിയ കോളജിൽ പഠിക്കണമെന്ന ആഗ്രഹമാണ് പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന വിദ്യാർഥി മഹാരാജാസ് കോളജ് തന്നെ തെരഞ്ഞെടുക്കാൻ കാരണം. ഒടുവിൽ പറഞ്ഞു തീർക്കാവുന്ന ചെറിയ ഒരു വിഷയത്തിന്റെ പേരിൽ മതതീവ്രവാദികളുടെ കൊലക്കത്തിക്ക് ഇരയാകുകയായിരുന്നു ഈ പാവം ചെറുപ്പക്കാരൻ

്ഇന്നലെ രാത്രിയാണ് അഭിമന്യു സ്വന്തം നാടായ വട്ടവടയിൽ നിന്ന് എറണാകുളത്ത് എത്തുന്നത്. ഇന്ന് നവാഗതർ കോളജിലേക്ക് എത്തുന്നതിനാൽ ഇവരെ സ്വാഗതം ചെയ്യുന്നതിനും കോളജ് അലങ്കരിക്കുന്നതിനുമായി രാത്രി തന്നെ എത്തുകയായിരുന്നു

പോപുലർ ഫ്രണ്ടിന്റെ വിദ്യാർഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകളാണ് അഭിമന്യുവിന്റെ ജീവനെടുത്തത്. കോളജിലേക്ക് അതിക്രമിച്ച് കയറാൻ ക്യാമ്പസ് ഫ്രണ്ട് ഗുണ്ടകൾ ശ്രമിച്ചപ്പോൾ ഇതിനെ തടഞ്ഞതാണ് കൊലപാതകത്തിന് കാരണം. ആദ്യമുണ്ടായ വാക്കുതർക്കത്തിന് ശേഷം തിരിച്ചുപോയ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൂടുതൽ പേരുമായി തിരിച്ചെത്തുകയായിരുന്നു.

ഒരാൾ പിന്നിൽ നിന്ന് പിടിച്ചു നിർത്തിയ ശേഷമാണ് അഭിമന്യുവിന്റെ നെഞ്ചിലേക്ക് അക്രമികൾ കത്തി കുത്തിക്കയറ്റിയത്. നെഞ്ചിൽ കുത്തേറ്റ അഭിമന്യു തതക്ഷണം മരിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന അർജുൻ, വിനീത് എന്നിവർ കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലുമാണ്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *