ആരായിരുന്നു അഭിമന്യു; മഹാരാജാസിലെ കെ എസ് യു പറയുന്നത് കേൾക്കുക

  • 120
    Shares

മഹാരാജാസിൽ എസ് ഡി പി ഐ തീവ്രവാദികൾ കുത്തിക്കൊന്ന എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ ഓർമകൾ പങ്കുവെച്ച് മഹാരാജാസിലെ കെ എസ് യു. ഫേസ്ബുക്കിലാണ് അഭിമന്യുവിനെ കുറിച്ചും മഹാരാജാസിലെ വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സൗഹൃദത്തെ കുറിച്ചും കെ എസ് യു മഹാരാജാസ് പേജ് പറയുന്നത്.

കഴിഞ്ഞ ഒന്നര വർഷമായി മഹാരാജാസിൽ വിദ്യാർഥികൾ തമ്മിൽ ചെറിയൊരു സംഘർഷം പോലുമുണ്ടായിട്ടില്ലെന്ന് ഇവർ പറയുന്നു. വർഗീയതയുടെ വിഷവിത്തുക്കൾ പാകി വരുന്ന പ്രസ്ഥാനങ്ങളെ കീറി മുറിക്കാനും പോസ്റ്റിലൂടെ കെ എസ് യു പ്രവർത്തകർ ആഹ്വാനം ചെയ്യുന്നു

പോസ്റ്റിന്റെ പൂർണരൂപം

കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു.
എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും പറഞ്ഞിരുന്നു.
അന്ന് ആദ്യം എത്തിയത് അവനായിരുന്നു.
‘ അതേയ് തംജീദിക്ക,ഞങ്ങടെ ടീമും ഇണ്ട് ട്ടാ….ഞങ്ങ കപ്പും കൊണ്ടേ പോകുളളു ട്ടാ’ !
ഉള്ളിൽ സന്തോഷം നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്.
KSUക്കാര് നടത്തുന്ന പരിപാടിക്ക് ആദ്യം എത്തിയത് ഒരു SFIക്കാരൻ…
അവന്റെ ട്ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. അവന്റെ അന്നത്തെ ചിരിയും സന്തോഷവും ഇത് വരെ മാഞ്ഞ് പോയിട്ടില്ല.
അത്രമേൽ സൗഹൃദവും സന്തോഷവുമായിട്ടാണ് ഇവിടത്തെ ഇതര രാഷ്ട്രീയ സംഘടനകൾ മുന്നോട്ടു പോകുന്നതെന്ന് നിങ്ങൾക്ക് അറിയാമോ. ഒന്നര വർഷമായിട്ട് ഒരു ചെറിയ അടി പോലും ഈ ക്യാമ്പസിൽ ഇണ്ടായിട്ടില്ല.ഒരു പക്ഷെ അഭിമന്യുവിനെ പോലുള്ളവരുടെ presence ആയിരിക്കും ഈ ക്യാമ്പസിൽ ഇത്തരം കൂട്ടുകെട്ട് സൃഷ്ട്ടിച്ചത്.
വർഗീയതയുടെ വിഷവിത്തുകൾ പാകി വരുന്ന പ്രസ്താനങ്ങളെ നമ്മൾ മഹാരാജാസുകാർക്ക് കീറി മുറിക്കാം.
ഇവിടം സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും രാഷ്ട്രീയം നമ്മുക്ക് മുന്നോട്ട് വെക്കാം.
പരസ്പരം തോളിൽ കയ്യിട്ടുകൊണ്ട് തന്നെ നമ്മുക്ക് നമ്മുടെ രാഷ്ട്രീയം പറയാം.
ഈ ക്യാമ്പസ് ഉറങ്ങിക്കിടക്കാൻ പാടില്ല.
അഭിമന്യുവിന് വേണ്ടി, അവന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നമ്മുക്ക് ഒരുമിക്കാം,
മഹാരാജാസിനെ ആ പഴയ മഹാരാജാസാക്കി നമുക്ക് മാറ്റാം !
KSU MAHARAJAS

കോളേജിൽ നിലവിലുള്ള എല്ലാ പാർട്ടിക്കാരെയും ഞാൻ മത്സരത്തിനു ക്ഷണിച്ചിരുന്നു.എല്ലാവരോടും പങ്കെടുക്കാനും വിജയിപ്പിക്കാനും…

Posted by Ksu Maharajas on 2018 m. Liepa 4 d., TrečiadienisNishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *