അഭിമന്യുവിനെ കൊന്നവർ എവിടെ: അന്വേഷണത്തിൽ വീഴ്ചയെന്ന് കുടുംബം; കോടതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് പിതാവ്

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകികളെ പിടികൂടാത്തതിൽ മനോവിഷമം തുറന്നുപറഞ്ഞ് അഭിമന്യുവിന്റെ കുടുംബം. അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കുടുംബം ആരോപിച്ചു. പ്രതികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കിൽ കോടതിക്ക് മുന്നിൽ ജീവനൊടുക്കുമെന്ന് പിതാവ് മനോഹരൻ പറയുന്നു

ചില പ്രതികൾ വിദേശത്തേക്ക് കടന്നുവെന്ന് പറയുന്നു. അന്വേഷണം എവിടെ വരെയായി എന്നറിയിപ്പ. പോലീസുകാരെ വിളിച്ചിട്ട് അവർ പ്രതികരിക്കുന്നില്ല. മന്ത്രിയിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്ന് മന്ത്രി മണിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴെ അഭിമന്യുവിന്റെ അമ്മാവൻ കമന്റിട്ടതും ഈ സാഹചര്യത്തിലാണ്

കഴിഞ്ഞ വർഷം ജൂലൈ 2നാണ് അഭിമന്യുവിനെ മതവാദി ക്രിമിനലുകൾ കോളജിന് മുന്നിലിട്ട് കുത്തിക്കൊല്ലുന്നത്. പ്രതികളെല്ലാം എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് ഗുണ്ടകളായിരുന്നു. അഭിമന്യുവിനെ കുത്തിയെന്ന് പറയുന്ന പ്രമുഖ ഗുണ്ട സഹലിനെ ഇതുവരെ പിടികൂടിയിട്ടില്ല



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *