അഭിമന്യുവിന്റെ കൊലപാതകികളിൽ രണ്ട് പേർ സംസ്ഥാനം വിട്ടതായി സൂചന; പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

  • 9
    Shares

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പ്രതികൾ സംസ്ഥാനം വിട്ടതായി സൂചന. കൊലപാതകത്തിന് ശേഷം ഇവർ ഒളിവിൽ പോയിരുന്നു. ഇവരടക്കം എട്ട് പേർക്കെതിരെ പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

കേസിൽ 15 പ്രതികളുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. കോളജിലെ മൂന്നാംം വർഷ അറബിക് വിദ്യാർഥിയും എസ് ഡി പി ഐ തീവ്രവാദ സംഘടന പ്രവർത്തകനുമായ മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാളും ഒളിവിലാണ്.

അഞ്ച് പേരെ പോലീസ് ഇതുവരെ പിടികൂടിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവരാണ് ഇനി പിടിയിലാകാനുള്ള പ്രതികൾ. കൊലപാതകത്തിനായി മാത്രം ഇവർ എറണാകുളത്ത് എത്തിയതെന്നാണ് സൂചന. അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമാണെന്നുള്ള ആരോപണത്തെ ശരിവെക്കുന്നതാണിത്.

നേരത്തെ പിടിയിലായി ബിലാൽ, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരുന്നു. മഹാരാജാസിലെ നവാഗത വിദ്യാർഥിയാണ് ഫാറൂഖ്. ഫോർട്ട് കൊച്ചി സ്വദേശിയായ റിയാസ് എന്ന 37 കാരൻ എസ് ഡി പി ഐ ക്രിമിനൽ സംഘത്തിൽപ്പെട്ടയാളാണ്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *