അഭിമന്യുവിന്റെ കൊലപാതകം: മൂന്ന് എസ് ഡി പി ഐ ക്രിമിനലുകളെ റിമാൻഡ് ചെയ്തു

  • 7
    Shares

എറണാകുളം മഹാരാജാസ് കോളജിൽ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തിൽ അറസ്റ്റിലായ മൂന്ന് എസ് ഡി പി ഐ തീവ്രവാദികളെയും റിമാൻഡ് ചെയ്തു. ഈ മാസം 17 വരെയാണ് ഈ ക്രിമിനലുകളെ റിമാൻഡ് ചെയ്തത്. പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കുമെന്ന് അന്വേഷണ ചുമതലയുള്ള സി ഐ അനന്തലാൽ പറഞ്ഞു

കോട്ടയം സ്വദേശി ബിലാൽ, പത്തനംതിട്ട സ്വദേശി ഫറോക്ക് അമൻ, പള്ളുരുത്തി സ്വദേശി റിയാസ് ഹുസൈൻ എന്നിവരാണ് റിമാൻഡിലുള്ളത്. ഇവരിൽ രണ്ട് പേർ പോപുലർ ഫ്രണ്ട് തീവ്രവാദ സംഘടനയുടെ വിദ്യാർഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരും ഒരാൾ രാഷ്ട്രീയ വിഭാഗമായ എസ് ഡി പി ഐയുടെയും പ്രവർത്തകരാണ്.

കൊലപാതകത്തിന് ശേഷം മഹാരാജാസ് കോളജ് ഇന്ന് തുറക്കും. അഭിമന്യുവിനെ കുത്തിക്കൊന്ന പ്രതികളിൽ വിദ്യാർഥികളായ രണ്ട് പേരെ കോളജ് അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിൽ മൂന്നാം വർഷ ബിരുദ വിദ്യാർഥി മുഹമ്മദാണ് ഒന്നാം പ്രതി. അഭിമന്യുവിനൊപ്പം കുത്തേറ്റ എസ് എഫ് ഐ പ്രവർത്തകൻ അർജുന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്കാണ് അർജുന്റെ മൊഴി രേഖപ്പെടുത്തിയത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *