അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രൊഫഷണൽ ടച്ച് എന്ന് പോലീസ്; കൊല്ലാനായി പ്രത്യേക കത്തിയും

  • 12
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രൊഫഷണൽ ടച്ചെന്ന് പോലീസ്. അഭിമന്യു തത്ക്ഷണം കൊല്ലപ്പെടാൻ ഇടയാക്കിയ ആഴത്തിലുള്ള മുറിവ് പ്രൊഫഷണൽ കൊലയാളികളുടെ ചെയ്തിയാണെന്ന് ഫോറൻസിക് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷത്തിനിടയിൽ സംഭവിച്ച ഒരു കൊലപാതകമായിരുന്നില്ല അഭിമന്യുവിന്റേതെന്നാണ് തെളിയുന്നത്. വ്യക്തമായും കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കില്ലർ സ്‌ക്വാഡ് കോളജിലേക്ക് എത്തിയത്. പോലീസ് സംശയിക്കുന്നതുപോലെ ആസൂത്രിതമായിരുന്നു കൊലപാതകം.

മരിക്കാൻ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിന് വേണ്ടി മാത്രം രൂപപ്പെടുത്തിയ കത്തിയാണ് എസ് ഡി പി ഐ തീവ്രവാദ സംഘത്തിന്റെ കില്ലർ സ്‌ക്വാഡ് ഉപയോഗിച്ചത്. ഹൃദയത്തിന് നേരിട്ട് മുറിവേൽക്കുന്ന സ്ഥാനത്താണ് കൊലയാളി കുത്തിയത്. മരണം ഉറപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിൽ

ഒളിവിൽ പോയ കോളജിലെ മൂന്നാം വർഷ വിദ്യാർഥി മുഹമ്മദാണ് കൊലപാതകം നടത്തിയ തീവ്രവാദി സംഘത്തെ കോളജിലേക്ക് കൊണ്ടുവന്നത്. ക്യാമ്പസിനുള്ളിലും ഇവർ ആയുധങ്ങൾ ശേഖരിച്ചതായി റിപ്പോർട്ടുകളുണ്ട്.

ചിത്രം കടപ്പാട്: മനോരമ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *