അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതമെന്ന് പ്രതികൾ; കുത്തേറ്റ് 40 സെക്കന്റിനുള്ളിൽ മരിച്ചു

  • 16
    Shares

അഭിമന്യുവിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായിട്ടാണെന്ന് പ്രതികളുടെ മൊഴി. എറണാകുളം നോർത്തിലുള്ള ഒരു വീട്ടിൽ വെച്ചാണ് പദ്ധതി ആസൂത്രണം നൽകിയതെന്നും കുത്തിയ ശേഷം കത്തി ഉപേക്ഷിക്കരുതെന്ന് നേതാക്കൾ പ്രത്യേകം നിർദേശം നൽകിയിരുന്നതായും പ്രതികൾ മൊഴികൾ നൽകി

ക്യാമ്പസ് ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾക്ക് അഭിമന്യു തടസ്സം നിന്നതാണ് വൈരാഗ്യത്തിന് കാരണമെന്ന് പ്രതികൾ നൽകിയ മൊഴിയിൽ പറയുന്നു. കുത്തേറ്റ് തത്ക്ഷണം അഭിമന്യു മരിച്ചുവീഴുകയും ചെയ്തു. കുത്തേറ്റ് 40 സെക്കന്റിനുള്ളിൽ മരണം സംഭവിച്ചിട്ടുണ്ടാകാമെന്ന് നേരത്തെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും സൂചിപ്പിച്ചിരുന്നു

നെഞ്ചിന്റെ ഇടതുഭാഗത്തായി അഞ്ചാമത്തെയും ആറാമത്തെയും വാരിയെല്ലുകൾക്കിടയിലൂടെ ചരിഞ്ഞ് അകത്തുകയറിയ കത്തി ഹൃദയത്തിൽ നാലിഞ്ചോളം ആഴത്തിൽ മുറിവേൽപ്പിച്ചു. ഇതാണ് മരണകാരണമായത്.

കുത്തേറ്റയുടൻ അഭിമന്യു ഓടിയിട്ടുണ്ടാകുമെന്നും ഈ സമയത്ത് ഹൃദയം വേഗത്തിൽ പ്രവർത്തിച്ച് 40 സെക്കന്റിൽ പ്രവർത്തനം നിലച്ചിരിക്കുമെന്നാണ് നിഗമനം. കൊലപാതകത്തിൽ പങ്കെടുത്തത് പ്രൊഫഷണൽ ക്രിമിനലുകളാണെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചിരുന്നു

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *