അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ പോലീസ് തിരിച്ചറിഞ്ഞു; വ്യാപക തിരച്ചിൽ

  • 26
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയയാളെ തിരിച്ചറിഞ്ഞതായി പോലീസ്. ഇയാളുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഭിമന്യുവിനെയും അർജുനെയും കുത്തിയ ആളെയാണ് തിരിച്ചറിഞ്ഞത്.

അഭിമന്യുവിനെ കൊലപ്പെടുത്തിയത് പ്രഫഷണൽ കൊലയാളിയാണെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. കേസിൽ രണ്ട് മുഹമ്മദുമാർ ഉണ്ടെന്ന് പോലീസ് അറിയിച്ചു. നേരത്തെ അറസ്റ്റിലായ മുഹമ്മദിനെ കൂടാതെ മറ്റൊരു മുഹമ്മദ് കൂടി പിടിയിലാകാനുണ്ട്. ഇയാൾ രാജ്യം വിടാതിരിക്കാനുള്ള നടപടികൾ പോലീസ് ആരംഭിച്ചിട്ടുണ്ട്.

ഒളിവിൽ പോയ എസ് ഡി പി ഐ കൊലപാതകികൾക്കായി പോലീസ് തിരിച്ചിൽ ശക്തമാക്കി. സംസ്ഥാന വ്യാപകമായി പോപുലർ ഫ്രണ്ട്-എസ്ഡിപിഐ-കാമ്പസ് ഫ്രണ്ട് ഓഫീസുകളിൽ പോലീസ് റെയ്ഡ് തുടരുകയാണ്.

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ് ഡി പി ഐ പ്രവർത്തകരെയാണ് കസ്റ്റഡിയിലെടുത്തത്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *