അഭിമന്യുവിനെ കൊന്ന എസ് ഡി പി ഐ ക്രിമിനലുകൾക്കായി വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം
മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞു. ഇവരിൽ ഒരാൾക്കായി പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. എട്ട് പ്രതികൾക്കായി വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശവും നൽകി
എസ് ഡി പി ഐ തീവ്രവാദ സംഘടനയുടെ നേതാക്കളുടെ അടക്കം 36 പേരുടെ ഫോൺവിളിയുടെ റെക്കോർഡുകൾ പോലീസ് പരിശോധിക്കുന്നുണ്ട്. 15 അംഗ സംഘമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയത്. പതിനഞ്ച് പേരെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിൽ പതിനാല് പേർ ക്യാമ്പസിന് പുറത്തു നിന്നെത്തിയവരാണ്.
കൃത്യത്തിന് ശേഷം രക്ഷപ്പെടാൻ സഹായിച്ചവരെ ചോദ്യം ചെയ്തതിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ ചിത്രങ്ങളും പാസ്പോർട്ട് നമ്പറുമടക്കം വിമാനത്താവളങ്ങളിൽ നൽകിയിട്ടുണ്ട്. രാജ്യം വിടാതിരിക്കാനാണ് പോലീസ് ശ്രമിക്കുന്നത്