അഭിമന്യുവിന്റെ കൊലയാളികളിൽ ഒരാൾ പിടിയിൽ; പിടിയിലായത് ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം

  • 20
    Shares

മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ ഒരാൾ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം കൂടിയായ ആദിലാണ് പിടിയിലായിരിക്കുന്നത്. ആലുവ സ്വദേശിയാണ് ഇയാൾ

കൊലപാതകത്തിന് ശേഷം എസ് ഡി പി ഐ-പോപുലർ ഫ്രണ്ട് തീവ്രവാദി ക്രിമിനൽ സംഘമാണ് ഇയാളെ ഒളിത്താവളത്തിലേക്ക് മാറ്റിയത്. കണ്ണൂരിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അറിയുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും ഇയാൾ പങ്കാളിയാണ്

അഭിമന്യുവിനെ വധിക്കുന്ന കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് 12 പേരാണ്. ഇതിൽപ്പെട്ടയാളാണ് പിടിയിലായിരിക്കുന്നത്. കൊലയാളി സംഘത്തിൽ പോലീസ് പിടികൂടുന്ന ആദ്യത്തെ പ്രതിയാണ് ഇയാൾ.

എറണാകുളം, ആലപ്പുഴ, ജില്ലകളിൽ എസ് ഡി പി ഐ, പോപുലർ ഫ്രണ്ട് ക്രമിനൽ സംഘാംഗങ്ങളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. നിരവധി പേരെ പോലീസ് കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *