അഭിമന്യു വധം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമായില്ലെന്ന് ബെഹ്‌റ

  • 7
    Shares

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതികളെ പിടികൂടിയ ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമാകുകയുള്ളുവെന്ന് ബെഹ്‌റ മാതൃഭൂമി ചാനലിനോട് പറഞ്ഞു

മുഴുവൻ പ്രതികളെയും പിടികൂടിയ ശേഷം അവർക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് വ്യക്തമായാൽ യുഎപിഎ ചുമത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും. പോപുലർ ഫ്രണ്ടിനെ നിരോധിക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു

അഭിമന്യു വധത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തില്ലെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശപ്രകാരമായിരുന്നുവത്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതിനോട് സിപിഎമ്മും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *