അഭിമന്യുവിന്റെ കൊലപാതകം: പ്രതികളെ ഡിജിപി നേരിട്ട് ചോദ്യം ചെയ്തു

  • 6
    Shares

അഭിമന്യു വധത്തിന് പിന്നിൽ തീവ്രവാദ സ്വഭാവമുള്ളവരുടെ പങ്കുണ്ടെന്ന നിഗമനത്തിൽ പോലീസ്. സംഭവത്തിലെ തീവ്രവാദ ബന്ധത്തെ കുറിച്ച് എൻ ഐ എയും അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടെ പ്രതികൾക്ക് മേൽ യുഎപിഎ ചുമത്താൻ ഡിജിപി നിയമോപദേശം തേടി.

കൊച്ചിയിലെത്തിയ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറസ്റ്റിലായവരെ സൂക്ഷിക്കുന്ന സെൻട്രൽ സ്‌റ്റേഷനിലെത്തി ഇവരെ നേരിട്ട് ചോദ്യം ചെയ്തു. മുഹമ്മദ് എന്നയാളാണ് അഭിമന്യുവിനെ കുത്തിയതെന്ന് വ്യക്തമായിരുന്നു.

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായരുമായി കേസിന്റെ നിയമവശങ്ങൾ ചർച്ച ചെയ്തു. അഡ്വക്കറ്റ് ജനറലുമായും ഡിജിപി കൂടിക്കാഴ്ച നടത്തി. ഹൈക്കോടതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച

ജോസഫ് മാഷിന്റെ കൈ വെട്ടി മാറ്റിയ കേസിൽ ഉൾപ്പെട്ടവർക്ക് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. നേരത്തെ തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്

 Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *