അഭിമന്യുവധം: പ്രധാന പ്രതിയും ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറിയുമായ ആരിഫ് കീഴടങ്ങി
മഹാരാജാസ് കോളജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രധാന പ്രതി പോലീസിൽ കീഴടങ്ങി. ക്യാമ്പസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആരിഫ് ബിൻ ആണ് കീഴടങ്ങിയത്. കൊലപാതകത്തിനായി ആളുകളെ എത്തിച്ചത് ആരിഫാണെന്ന് പോലീസ് പറയുന്നു
നേരത്തെ പോലീസ് പുറത്തിറക്കിയ എട്ട് പ്രതികളുടെ ലൂക്ക് ഔട്ട് നോട്ടീസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ച സംഘത്തിലും ആരിഫുണ്ടായിരുന്നുവെന്നാണ് നിഗമനം. ആലുവ സ്വദേശിയാണ് ഇയാൾ